4 ലക്ഷം ചൈനീസ് – റഷ്യൻ കോവിഡ് വാക്സിനുകൾ കൂടി ഗൾഫ് എയറിലൂടെ ബഹ്റൈനിലെത്തി

മനാമ: രാജ്യത്തെ കോവിഡ് വ്യാപനം തടയുന്നതിനായി കൂടുതൽ വാക്‌സിൻ എത്തിക്കുന്നതിൽ പങ്കാളികളായി ഗൾഫ് എയറും. രണ്ട്  കാർഗോ ഫ്ലൈറ്റുകളിലായി 4 ലക്ഷം ഡോസ് ചൈനയിൽ നിന്നും റഷ്യയിൽ നിന്നുമുള്ള വാക്‌സിനുകൾ ബഹ്‌റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ   രാജ്യത്ത് എത്തിച്ചു. ചൈനയിൽ നിന്ന് 300,000 ഡോസ് സിനോഫാം വാക്സിനും റഷ്യയിൽ  നിന്നും 100,000 ഡോസ് സ്പുട്നിക് വാക്സിനുമാണ് എത്തിച്ചത്.

ബഹ്‌റൈനിലേക്കുള്ള വാക്‌സിൻ കയറ്റുമതിയെ ഗൾഫ് എയർ പിന്തുണയ്ക്കുന്നതായും അടിയന്തര ഘട്ടങ്ങളിൽ ഭക്ഷണവും വൈദ്യസഹായങ്ങളും എത്തിക്കാനും  തയാറാണെന്ന് ഗൾഫ് എയർ  അറിയിച്ചു. സർക്കാർ അധികാരികളുമായി സഹകരിച്ച് പ്രവർത്തനം പുനരാരംഭിക്കുമെന്നും യാത്രയുടെ ആവശ്യം വർദ്ധിക്കുന്നതിനനുസരിച്ച്, മുൻകരുതൽ മാർഗ്ഗനിർദ്ദേശങ്ങൾ ആവിഷ്കരിക്കുമെന്നും ഗൾഫ് എയർ പറഞ്ഞു.