യാത്രക്കാരെ കുരുക്കിലാക്കി കോവിഡ് സർട്ടിഫിക്കറ്റിലെ ക്യു ആർ കോഡുകൾ

മനാമ : കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിലെ ക്യു ആർ കോഡ് പ്രശ്നത്തിൽ കുടുങ്ങി യാത്രക്കാർ. പി ഡി എഫ്  രൂപത്തിൽ ലഭിക്കേണ്ട  കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത്  യാത്രക്കാരെ ആശങ്കയിലാകുന്നു.  ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ മൂ​ന്നു​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർക്ക്    കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്   ​ നി​ർ​ബ​ന്ധ​മാ​ക്കി​യി​രു​ന്നു . കോവിഡ്  വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ്  ഇത്തരം  ഒരു തീരുമാനം എടുത്തിരിക്കുന്നത് .  യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​നു​മു​മ്പ്​ 48 മ​ണി​ക്കു​റി​നു​ള്ളി​ൽ  ഐ സി എം ആർ  അംഗീ​കൃ​ത ലാ​ബി​ൽ ന​ട​ത്തി​യ കോ​വി​ഡ്​ ടെ​സ്​​റ്റി​ന്റെ ഫ​ല​മാ​ണ്​ ഹാജരാകേണ്ടത്.  ആറു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഒഴികെ എല്ലാവർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. ക്യു ആർ കോഡുകൾ ഉള്ള സർട്ടിഫിക്കറ്റുകൾ മാത്രമാണ്  യാത്ര  സമയങ്ങളിൽ   സ്വീകരിക്കുന്നത്. ലാബിൽ നിന്നും ലഭ്യമാകുന്ന പ്രിന്റഡ് സർട്ടിഫികറ്റിൻറെ   രൂപത്തിലാണ് സ്‌കാൻ ചെയുമ്പോൾ വിവരങ്ങൾ  ലഭ്യമാകേണ്ടത് . എന്നാൽ   ക്യു ആർ കോഡുകൾക്ക്  ഉണ്ടാകുന്ന   പ്രശ്നങ്ങൾ യാത്രക്കാരുടെ യാത്രകളെ ബാധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ  ബ​ഹ്​​റൈ​ൻ എ​മി​ഗ്രേ​ഷ​നി​ൽ  സ്കാൻ ചെയ്ത  കോഡുകളിൽ ചിലരുടെ  പേ​രും മ​റ്റു​ വി​വ​ര​ങ്ങ​ളും നി​ശ്ചി​ത രൂ​പ​ത്തി​ലല്ല  ലഭ്യമായത്.