മനാമ: കോവിഡ് രോഗം ബാധിച്ച് ബഹ്‌റൈനില്‍ മരണപ്പെടുന്ന നിര്‍ധനരായ മലയാളികള്‍ക്ക് കേരളീയ സമാജം പ്രഖ്യാപിച്ച ധനസഹായം എം.പി. രാജന്റെ കുടുംബത്തിന് കൈമാറി. കല്യാശ്ശേരി എം.എല്‍.എ പരേതന്റെ വീട്ടിലെത്തി ഒരു ലക്ഷം രൂപയുടെ ധനസഹായം കൈമാറിയതായി കേരളീയ സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള അറിയിച്ചു.
ബഹ്‌റൈനില്‍ ജോലി ചെയ്തുവരുന്ന കോവിഡ് രോഗബാധിതരായി മരണപ്പെടുന്ന സഹായത്തിന് അര്‍ഹരായ കുടുംബങ്ങള്‍ക്കാണ് ഇതുവരെ സഹായം നല്‍കിയതെന്നും പി.വി. രാധാകൃഷ്ണപിള്ള അറിയിച്ചു. സുമനസ്സുകളായ വ്യക്തികളുടെ സഹകരണം കൊണ്ടാണ് ഇത്തരത്തിലുള്ള ധനസഹായങ്ങള്‍ നിര്‍വഹിക്കുന്നതെന്നും സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കലും സംയുക്ത വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.