മനാമ: ബഹ്‌റൈനില്‍ പള്ളികളിലുള്ള നിസ്‌കാരത്തിനും മതപരമായ ചടങ്ങുകള്‍ക്ക് ഒത്തുചേരുന്നതിനും ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനം തുടരും. സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫേഴേസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കോവിഡ്-19 വ്യാപനത്തിന്റെ പിന്നാലെയാണ് രാജ്യത്തെ ആരാധനാലയങ്ങള്‍ അടച്ചിടുന്നത്. മതപരമായ ചടങ്ങുകള്‍ക്കായി ഒത്തുചേരുന്നതിനും ഒന്നിച്ചുള്ള പ്രാര്‍ത്ഥനയും നിരോധിച്ചിരുന്നു.
മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സ്, മിനിസ്ട്രി ഓഫ് ജസ്റ്റിസ്, ഇസ്ലാമിക് അഫഴേസ് ആന്റ് എന്‍ഡോവ്‌മെന്റ്‌സ്, സുന്നി, ജാഫ്രി തലവന്മാര്‍ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിരിക്കുന്നതെന്ന് കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒത്തുചേര്‍ന്നുള്ള പ്രാര്‍ത്ഥന വൈറസ് പടരാന്‍ കാരണമാകുമെന്ന് ചൂണ്ടിക്കാണിച്ചാണ് നിരോധനം നീട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്.