bahrainvartha-official-logo
Search
Close this search box.

ചരിത്ര നിമിഷത്തില്‍ പങ്കാളികളാവാം; ബഹ്‌റൈന്റെ കോവിഡ് വാക്‌സീന്‍ പരീക്ഷണത്തില്‍ ഭാഗമാവാന്‍ അവസരം

മനാമ: കോവിഡ് -19 വാക്‌സിന്‍ മൂന്നാം ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ഭാഗമാവാന്‍ അവസരം. ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് ഹെല്‍ത്ത് ഡയറക്ടറേറ്റാണ് പരീക്ഷണത്തിന് ഭാഗമാവാന്‍ വളണ്ടിയേഴ്‌സിനെ ക്ഷണിച്ചിരിക്കുന്നത്. 18 വയസിന് മുകളിലുള്ള 6000 പേരെയാണ് പരീക്ഷണത്തിന് തെരഞ്ഞെടുക്കുന്നത്. ആരോഗ്യ പരിശോധനയില്‍ യോഗ്യരായവര്‍ക്കാണ് ചരിത്രത്തിന്റെ ഭാഗമാവാന്‍ അവസരം ലഭിക്കും.

വൈറസിനെതിരെ പ്രതിരോധ ശേഷിയുണ്ടാക്കുന്ന ആന്റിബോഡി ഉത്പാദിപ്പിക്കുകയാണ് വാക്‌സീന്‍ ചെയ്യുന്നത്. നിരന്തരമായ പരീക്ഷണത്തിലൂടെ ഇത് നിര്‍മ്മിച്ചെടുക്കാന്‍ കഴിയുക. ആന്റി ബോഡിയുടെ ഫലപ്രാപ്തി എത്രത്തോളമുണ്ടെന്ന് കൃത്യമായി വിലയിരുത്തിയ ശേഷം മാത്രമെ ഇത് എല്ലാവര്‍ക്കും കുത്തിവെക്കാന്‍ ചെയ്യാന്‍ കഴിയു. ഇപ്പോള്‍ ബഹ്‌റൈനില്‍ നടക്കുന്നത് മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രെയലാണ്. ചൈനയില്‍ ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങള്‍ വിജയകരമായി നടത്തിയശേഷമാണ് മൂന്നാം ഘട്ട പരീക്ഷണത്തിനെത്തുന്നത്.

ക്ലിനിക്കല്‍ പരീക്ഷണത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ക്ക് https://volunteer.gov.bh/ എന്ന വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!