മനാമ: ജനവാസ മേഖലകളിലെ വര്‍ക്ക്‌ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ ബഹ്‌റൈന്‍ പ്രധാനമന്ത്രി ഹിസ് ഹൈനസ് പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ നിര്‍ദേശം. ജനവാസ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഗ്യാരേജുകള്‍, വര്‍ക്ക്‌ഷോപ്പുകല്‍, ലബോറട്ടറികള്‍ എന്നിവയുടെ ലൈസന്‍സുകളുടെ കാലാവധി സംബന്ധിച്ച് പരിശോധന നടത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമാണ് നടപടി.
ജനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷിതത്വം മാനിച്ച് എല്ലാ ഇന്‍സ്ട്രിയില്‍ സ്ഥാപനങ്ങളും നിയമം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. ജനവാസ മേഖലകളില്‍ പ്രത്യേകിച്ചും സ്ഥാപനങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.