മലപ്പുറം: മലപ്പുറം പൊലീസ് മേധാവിക്ക് പിന്നാലെ കലക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചു. കലക്ടർക്ക് പുറമെ സബ് കലക്ടർ, അസി. കലക്ടർ, എ.എസ്.പി, ഗൺമാന്മാർ ഉൾപ്പടെ 22 പേർക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കരിപ്പൂർ വിമാനപകടത്തിലെ രക്ഷാപ്രവർത്തനത്തിന് ശേഷം കലക്ടർ ക്വാറന്റീനിൽ പോയിരുന്നു. തുടർന്ന് മഞ്ചേരി ഗവ. മെഡിക്കൽ കോളജിൽ നടത്തിയ സ്രവ പരിശോധനയിലാണ് ഇവരുടെ ഫലം പോസിറ്റീവാകുന്നത്.
രോഗബാധ സ്ഥിരീകരിച്ചവരെല്ലാം കരിപ്പൂർ വിമാനപകടത്തിലെ രക്ഷാപ്രവർത്തകരായും മറ്റും ഇടപഴകിയിരുന്നു. കലക്ടർക്ക് അടക്കം കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സിവിൽ സ്റ്റേഷന്റെ പ്രവർത്തനം തടസപ്പെടുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ജില്ലാ പൊലീസ് ചീഫ് യു. അബ്ദുൽ കരീമിന് വ്യാഴാഴ്ചയാണ് രോഗബാധ സ്ഥിരീകരിച്ചത്.