bahrainvartha-official-logo
Search
Close this search box.

പുതിയ ഇന്ത്യന്‍ അംബാസഡറില്‍ നിന്ന് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി നിയമന രേഖകള്‍ സ്വീകരിച്ചു

piyush

മനാമ: ബഹ്‌റൈനിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍ പീയൂഷ് ശ്രീവാസ്തവയില്‍നിന്ന് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി നിയമന രേഖകള്‍ സ്വീകരിച്ചു. ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെക്കുറിച്ച് ഇരുവരും പ്രകീര്‍ത്തിച്ചു. ബഹ്‌റൈനുമായി പരസ്പര ബഹുമാനത്തിലൂടെയും സഹകരണത്തിലൂടെയും സുദൃഢമായ ബന്ധം സ്ഥാപിക്കാന്‍ സാധിച്ചതില്‍ ഇന്ത്യക്ക് അഭിമാനമുള്ളതായി പീയൂഷ് ശ്രീവാസ്തവ വ്യക്തമാക്കി.

പുതിയ ഇന്ത്യന്‍ അംബാസിഡര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നതായി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി പറഞ്ഞു. നയതന്ത്ര ബന്ധം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കാന്‍ പരിശ്രമിക്കുമെന്നും ഇന്ത്യന്‍ സമൂഹത്തിനോട് ബഹ്‌റൈന്‍ കാണിക്കുന്ന കരുതലിനും ശ്രദ്ധയ്ക്കും നന്ദിയറിയിക്കുന്നുവെന്നും പീയൂഷ് ശ്രീവാസ്തവ പ്രസ്താവിച്ചു. ബഹ്‌റൈന് കൂടുതലും ഐശ്വര്യവും സമൃദ്ധിയുണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

കോവിഡ് 19 രോഗബാധയുടെ സമയത്ത് ഇന്ത്യന്‍ സമൂഹത്തിന് ബഹ്‌റൈന്‍ അധികൃതരുടെ ഭാഗത്തുനിന്ന് മികച്ച പരിചരണം നല്‍കുന്നതായിട്ടാണ് മനസിലാക്കുന്നത്. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ പ്രവാസികളോടുള്ള കരുതലിനും നന്ദിയറിയിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!