മനാമ: ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സ്വാതന്ത്ര്യ ദിനാഘോഷം കാസർഗോഡ് എം. പി രാജ് മോഹൻ ഉണ്ണിത്താൻ നിർവഹിക്കും എന്ന് ഒഐസിസി ദേശീയ കമ്മറ്റി അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 7.30 ന് നടക്കുന്ന സമ്മേളനം സൂം വഴിയാണ് ക്രമീകരിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക് 33188060, 36552207 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഒഐസിസി ദേശീയ കമ്മറ്റി വാർത്താകുറിപ്പിലൂടെ അറിയിച്ചു.
