bahrainvartha-official-logo
Search
Close this search box.

മരുന്നുകളുടെ അധികൃത ഉപയോഗം തടയാന്‍ പുതിയ നീക്കവുമായി എന്‍എച്ച്ആര്‍എ; നിര്‍മ്മാതാക്കളില്‍ നിന്ന് രോഗികളിലേക്ക് മാത്രം മരുന്നുകളെത്തുന്നുവെന്ന് ഉറപ്പുവരുത്തും

nhra

മനാമ: മരുന്നുകള്‍ അനധികൃതമായി ഉപയോഗിക്കുന്നത് തടയാന്‍ സമഗ്രമായ പദ്ധതിയൊരുക്കി നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി(എന്‍എച്ച്ആര്‍എ). നിര്‍മ്മാതാക്കളില്‍ നിന്ന് രോഗികളിലേക്ക് മാത്രമാണ് മരുന്നുകളെത്തുന്നതെന്ന് പുതിയ പദ്ധതി ഉറപ്പുവരുത്തും. മരുന്നു ഫാക്ടറികള്‍ മുതല്‍ ഫാര്‍മസികളും രോഗികളും പുതിയ നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമായി വരും.

എംവിസി എന്ന കമ്പനിയെയാണ് പുതിയ ട്രാക്കിംഗ് സിസ്റ്റം നിര്‍മ്മിക്കുന്നതിനായി സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് നിയോഗിച്ചിരിക്കുന്നത്. രാജ്യത്തിനകത്തേക്ക് അനധികൃതമായി മരുന്നുകളെത്തുന്നത് തടയാനും വ്യാജ പ്രിസ്‌ക്രിപ്ഷനുകള്‍ ഉപയോഗിച്ച് ഫാര്‍മസികള്‍ വഴി മരുന്ന് കടത്തുന്നത് തടയാനും പുതിയ സംവിധാനത്തിന് സാധിക്കും. വ്യാജ പ്രിസ്‌ക്രിപ്ഷനുകള്‍ ഉപയോഗിച്ച് മരുന്നുകള്‍ വാങ്ങുന്ന കേസുകള്‍ രാജ്യത്ത് നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

ലഹരി ആവശ്യങ്ങള്‍ക്കായിട്ടാണ് ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നത്. രോഗികള്‍ക്ക് നിയന്ത്രിത അളവില്‍ ലഭ്യമാക്കുന്ന മരുന്നുകള്‍ ലഹരി ആവശ്യാര്‍ത്ഥം കൂടുതല്‍ കഴിച്ച് അപകടത്തിലായ കേസുകളും മുന്‍ വര്‍ഷങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!