bahrainvartha-official-logo
Search
Close this search box.

ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 26 ലക്ഷത്തിലേക്ക്; 24 മണിക്കൂറില്‍ 63,489 പുതിയ കേസുകള്‍

COVID-19

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 26 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 63,489 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 25,89,682 ആയി. 944 പേര്‍ ഇന്നലെ മാത്രം മരണപ്പെട്ടു. 49,980 ആയി ആകെ മരണ നിരക്ക് ഉയര്‍ന്നിട്ടുണ്ട്. അതേസമയം മരണ നിരക്ക് 1.94 ശതമാനമായി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 6,77,444 പേരാണ് നിലവില്‍ ഇന്ത്യയില്‍ ചികിത്സയിലുള്ളത്. 18,62,258 പേര്‍ രോഗമുക്തരായി.

ശനിയാഴ്ച കോവിഡ് പരിശോധനകളുടെ എണ്ണം 8,68,679 ആയി ഉയര്‍ത്തിയതായി ഐസിഎംആര്‍ വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മഹാരാഷ്ട്രയില്‍ ഇന്നലെ 12000 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 19,749 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരച്ചിത്. 5.8 ലക്ഷമാണ് മഹാരാഷ്ട്രയിലെ ആകെ രോഗികളുടെ എണ്ണം. തമിഴ്നാട്ടില്‍ 5,860 പേരും, ആന്ധ്രയില്‍ 8736 പേരും ഇന്നലെ രോഗബാധിതരായി. പശ്ചിമ ബംഗാളില്‍ 3074 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൂടാതെ ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവടങ്ങളിലും പ്രതിദിന രോഗബാധിതരില്‍ വര്‍ധനവാണ് ഉണ്ടാകുന്നത്.

അതേസമയം കേരളത്തില്‍ ഇന്നലെ 1608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 321 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 151 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 91 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 52 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 1409 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!