മസ്‌കറ്റ്: ഒമാനില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരണപ്പെട്ടു. തൃശൂര്‍ ചെന്ത്രാപ്പിനി സ്വദേശി മനോജ് ആണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മനോജിനെ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിന്നു. ആരോഗ്യനില മോശമായതിന് തുടര്‍ന്ന് വ്യാഴാഴ്ച്ച തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.
വ്യാഴാഴ്ച രാത്രിയോടെ മരണം സ്ഥിരീകരിച്ചു. ഒമാനില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന 23-ാമത്തെ മലയാളിയാണ് മനോജ്. ലൗലിയാണ് ഭാര്യ. കുടുംബം ഒമാനിലുണ്ട്. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സുഹാറില്‍ സംസ്‌കരിക്കും.