മനാമ: കേരളീയ സമാജം അംഗവും സബര്‍മതി കള്‍ച്ചറല്‍ ഫോറത്തിന്റെ മുഖ്യ സംഘാടകനുമായിരുന്ന സാം സാമുവലിന്റെ കുടുംബ സഹായനിധിയിലേക്ക് ജിസിസിയിലെ പ്രമുഖ വ്യവസായി കെ.ജി ബാബുരാജ് ഒരു ലക്ഷം രൂപ സംഭാവന ചെയ്തു. കോവിഡ് രോഗബാധിതനായി മരണപ്പെട്ട സാം സാമുവല്‍ ബഹ്‌റൈനിലെ കാരുണ്യ സാംസ്‌ക്കാരിക മേഖലകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു.
സാമിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍ അദ്ദേഹത്തിന്റെ കുടുംബത്തെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്. ഈ സാഹചര്യത്തിലാണ് സമാജം മുന്‍കെ എടുത്ത് സാമിന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാന്‍ മുന്നോട്ട് വന്നത്. ഇതിനായി സഹകരിക്കുന്ന മുഴുവന്‍ സുമനസ്സുകള്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായി സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കലും പത്രക്കുറിപ്പില്‍ അറിയിച്ചു.