മനാമ: ബഹ്‌റൈനില്‍ കോവിഡ്-19 ബാധിതരായ 392 പേര്‍ കൂടി രോഗ മുക്തരായി. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തരായവരുടെ എണ്ണം 43921 ആയി ഉയർന്നു. അതേസമയം ആഗസ്ത് 18 ന് 24 മണിക്കൂറിനിടെ 9932 പേരിൽ നടത്തിയ പരിശോധനയിൽ പുതുതായി 396 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 156 പേര്‍ പ്രവാസി തൊഴിലാളികളാണ്. മറ്റുള്ളവർക്ക് സമ്പര്‍ക്കത്തിലൂടെയും വിദേശത്ത് നിന്ന് എത്തിയത് വഴിയുമാണ് രോഗം പകര്‍ന്നിരിക്കുന്നത്.
ഇതോടെ നിലവില്‍ രാജ്യത്ത് കോവിഡ്-19 ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3485 ആയി കുറഞ്ഞിട്ടുണ്ട്. ചികിത്സയിലുള്ളവരിൽ 45 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇന്നലെ മരണപ്പെട്ട രണ്ട് സ്വദേശി വനിതകളടക്കം 175 പേർക്കാണ് ആകെ രാജ്യത്ത് വൈറസ് ബാധയിൽ ജീവൻ നഷ്ടമായത്. ഇതുവരെ 991140 പേരെ രാജ്യത്ത് പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുകയാണ്. നിയന്ത്രണങ്ങളിൽ ഘട്ടം ഘട്ടമായി അയവ് വരുത്തുന്നുണ്ടെങ്കിലും ജനങ്ങൾ കൂടിച്ചേരലുകൾ ഒഴിവാക്കി കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിരന്തരം ഓർമ്മപ്പെടുത്തുണ്ട്.