മനാമ: സ്ത്രീകളടക്കം 17 പേരെ അനാശാസ്യത്തിന് പ്രേരിപ്പിച്ച കേസില്‍ അറസ്റ്റ് ചെയ്തു. പ്രതികള്‍ 20നും 46നുമിടയില്‍ പ്രായമുള്ളവരാണ്. ഇവരുടെ വ്യക്തി വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അറസ്റ്റ് ചെയ്തതില്‍ 15 പേര്‍ സ്ത്രീകളാണ്. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലാകുന്നത്.
അന്വേഷണ സംഘം കോടതിയില്‍ പ്രതികളെന്ന് സംശയിക്കുന്നവരുടെ താമസസ്ഥലം പരിശോധിക്കാന്‍ അനുമതി തേടിയിരുന്നു. തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂട്ടറുടെ മുന്‍കൂര്‍ അനുമതിയോടെ ഇവരുടെ താമസസ്ഥലം പരിശോധിച്ചു. പരിശോധനയില്‍ സ്ഥലത്ത് അനാശാസ്യം നടക്കുന്നതായി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം കണ്ടെത്തി. ഇതേ തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിലവില്‍ നിയമനടപടികള്‍ക്കായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.