മനാമ: റോഡപകടത്തില്‍ മരണപ്പെട്ട സൗദി പൗരന് 57000 ദിനാര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ബഹ്റൈന്‍ കോടതി. മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിനാണ് നഷ്ടപരിഹാര തുക ലഭിക്കുക. 2016 ജനുവരിയില്‍ കിംഗ് വഹദ് കോസവേയില്‍ വെച്ചാണ് സൗദി പൗരനായ അബദുള്ള അല്‍ ഇതിയാന്റെ(31) മരണത്തിന് കാരണമായ അപകടം നടക്കുന്നത്.
20കാരനായ ബഹ്‌റൈനി ഓടിച്ച ബൈക്ക് അബ്ദുള്ളയുടെ സൈക്കിളിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അദ്ദേഹം സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ബൈക്ക് ഓടിച്ചിരുന്നയാള്‍ ആദ്യം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ 2 മണിക്കൂറിന് ശേഷം പൊലീസില്‍ സ്വയം കീഴടങ്ങി. കുറ്റം സമ്മതിച്ചതിനാല്‍ നരഹത്യക്കും അമിത വേഗതയ്ക്കുമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.