bahrainvartha-official-logo
Search
Close this search box.

കേരളത്തില്‍ കൊവിഡ് ബാധിച്ച് ഇന്ന് മൂന്ന് മരണം; ആകെ മരണം 203 ആയി

covid

പത്തനംതിട്ട: കേരളത്തില്‍ കൊവിഡ് ബാധിച്ച് ഇന്ന് മൂന്ന് പേര്‍ കൂടി മരണപ്പെട്ടു. പത്തനംതിട്ട ഊന്നുകല്‍ സ്വദേശി ലിസി (63), കാസര്‍കോട് പൈവളിഗ സ്വദേശി അബ്ബാസ് (74) , കട്ടപ്പന സുവര്‍ണഗിരി സ്വദേശി ബാബു (58) എന്നിവരാണ് മരണപ്പെട്ടവര്‍. കൊവിഡ് ബാധിച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു ലിസി. ആരോഗ്യ നില മോശമായതോടെ മരണം സംഭവിക്കുകയായിരുന്നു.

അബ്ബാസ്, ബാബു എന്നിവര്‍ ഇന്നലെ രാത്രിയോടെയാണ് മരണപ്പെട്ടത്. അബ്ബാസിനെ കടുത്ത പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനാല്‍ മംഗള്‍പ്പാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മരണ ശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രമേഹത്തെ തുടര്‍ന്ന് കാല്‍ മുറിച്ചു മാറ്റാനായി കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ബാബുവിന് തുടര്‍ന്നുള്ള പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.

കേരളത്തില്‍ കോവിഡ് മരണനിരക്ക് 203 ആയി ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ യുവാക്കളില്‍ കൊവിഡ് സ്ഥിരീകരിക്കുന്നതിന്റെ എണ്ണം വര്‍ദ്ധിക്കുന്നത് സംസ്ഥാനത്ത് ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. രോഗവ്യാപനത്തിന്റെ അടുത്ത ഘട്ടത്തില്‍ വീട്ടിലുള്ള മൂതിര്‍ന്നവരില്‍ വൈറസ് ബാധ പകരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു. അതിനാല്‍ ചികിത്സയ്ക്ക് വേണ്ട രീതിയിലുള്ള സജീകരണങ്ങള്‍ പെട്ടന്ന് തന്നെ സജ്ജമാക്കിയില്ലെങ്കില്‍ മരണനിരക്ക് ഇനിയും കൂടും എന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!