small icons
small icons

160ഓളം തൊഴിലാളികള്‍ക്ക് വെള്ളവും പഴങ്ങളും വിതരണം ചെയ്ത് ഐസിആര്‍എഫ്

icrf

മനാമ: 160ഓളം തൊഴിലാളികള്‍ക്ക് വെള്ളവും പഴങ്ങളും ബിസ്‌കറ്റും വിതരണം ചെയ്ത് ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആര്‍എഫ്). ജുഫൈറിലുള്ള ഒരു ഹോട്ടല്‍ ആന്റ് അപാര്‍ട്‌മെന്റ് വര്‍ക്ക് സൈറ്റില്‍ വെച്ചായിരുന്നു പരിപാടി. കോവിഡ് -19 സമയത്ത് ശ്രദ്ധിക്കേണ്ട ആരോഗ്യ സുരക്ഷാ നടപടിക്രമങ്ങളെ വിശദീകരിക്കുന്ന നോട്ടീസുകളും ഫെയ്സ് മാസ്‌കുകളും ആന്റി ബാക്ടീരിയല്‍ സോപ്പുകളും തൊഴിലാളികള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്.

വേനല്‍ക്കാലങ്ങളില്‍ ഉണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് തൊഴിലാളികളില്‍ അവബോധം സൃഷ്ടിക്കുകയെന്നതും പരിപാടിയുടെ ലക്ഷ്യങ്ങളൊന്നാണെന്ന് ഐസിആര്‍എഫ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. തൊഴിലാളികളുടെ ആരോഗ്യ ക്ഷേമത്തിന് പ്രാധാന്യം നല്‍കി നടത്തിവരുന്ന പ്രതിവാര ഭക്ഷ്യ വിതരണം ആഗസ്റ്റ് അവസാനം വരെ തുടരുമെന്ന് ഐസിആര്‍എഫ് നേരത്തെ അറിയിച്ചിരുന്നു.

ഐ.സി.ആര്‍.എഫ്. ചെയര്‍മാന്‍ അരുള്‍ദാസ് തോമസ്, ജനറല്‍ സെക്രട്ടറി ജോണ്‍ ഫിലിപ്പ്, തേര്‍സ്റ്റ് ഖൊഞ്ചേഴ്‌സ് കണ്‍വീനര്‍ സുധീര്‍ തിരുനിലത്ത്, വളണ്ടിയേഴ്‌സായ സുനില്‍ കുമാര്‍, മുരളീകൃഷ്ണന്‍, ക്ലിഫ്ഫോര്‍ഡ് കൊറിയ, ചെമ്പന്‍ ജലാല്‍, പവിത്രന്‍ നീലേശ്വരം എന്നിവര്‍ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

അൽ ഹിലാലിന്റെ ‘ലെറ്റ്‌സ് പെയിന്റ് ബഹ്‌റൈൻ പിങ്ക്’ ക്യാമ്പയിന് സമാപനം; 10 ശാഖകളിലായി സ്തനാർബുദ ബോധവൽക്കരണവും സൗജന്യ പരിശോധനയും നടന്നു; സമാപന ചടങ്ങിൽ ആർട്ട് ലേലത്തിലൂടെ 2,500 ദിനാർ സമാഹരിച്ചു

error: Content is protected !!