മനാമ: വാക്ക് തര്‍ക്കത്തിനൊടുവില്‍ സുഹൃത്തിന്റെ വാഹനം കത്തിച്ച ബഹ്റൈന്‍ പൗരനെതിരെ നിയമ നടപടി. ജൂലൈ 7ന് ബഹ്റൈനിലെ ആലിയില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 38 വയസ്സുള്ള ഇറാഖി പൗരന്റെ വാഹനമാണ് പെട്രോള്‍ ഒഴിച്ച് കത്തിച്ചത്.
പ്രതിയും സുഹൃത്തും ലഹരി വസ്തുക്കള്‍ കടത്താന്‍ ഉപയോഗിച്ചിരുന്ന വാഹനമാണ് കത്തിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ നിയമ നടപടി ആരംഭിച്ചതെന്ന് ഗൾഫ് ഡെയിലി ന്യൂസ് വ്യക്തമാക്കുന്നു.
എന്നാല്‍ ല്രഹരി വസ്തുക്കള്‍ കടത്താനായി ഈ വാഹനം ഉപയോഗിച്ചുവെന്ന പ്രോസിക്യൂഷന്റെ വാദം പ്രതി നിഷേധിച്ചു. താനും സൂഹൃത്തുമായി ഉണ്ടായ തര്‍ക്കത്തില്‍ പ്രകോപിതനായാണ് വാഹനം കത്തിച്ചതെന്നാണ് പ്രതി പറഞ്ഞത്.
Credit: GDN Online