മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ആവശ്യമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ കേന്ദ്രത്തിന് നിവേദനം സമര്‍പ്പിച്ചു

pravasi

ന്യൂഡല്‍ഹി: മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ആവശ്യമായ പുനരധിവാസ നടപടികള്‍ ആവശ്യപെട്ട് കേന്ദ്രസര്‍ക്കാരിന് പ്രവാസി ലീഗല്‍ സെല്‍ നിവേദനം സമര്‍പ്പിച്ചു. കോവിഡിനെ തുടര്‍ന്നു നിരവധി പ്രവാസികളാണ് ദിനംപ്രതി രാജ്യത്തേക്കു മടങ്ങി വരുന്നത്. ഇതില്‍ വലിയൊരു ശതമാനം ആളുകളും ജോലി നഷ്ടപ്പെട്ടു വരുന്നവരാണെന്നും അതുകൊണ്ടു തന്നെ സ്വന്തം നാട്ടില്‍ ജീവിതം കരുപിടിപ്പിക്കാന്‍ ആവശ്യമായ പുനരധിവാസ നടപടികള്‍കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം.

ഇതുവരെ പത്ത് ലക്ഷത്തിലധികം ആളുകള്‍ രാജ്യത്തേക്ക് മടങ്ങിയെത്തിന്നാണ് കണക്ക്.വന്ദേഭാരത് മിഷന്റെ അഞ്ചാംഘട്ടം പൂര്‍ത്തിയാകുമ്പോള്‍ ഇത്വര്‍ധിക്കുമെന്നാണ് കരുതപ്പെടുന്നത്. പല സംസ്ഥാനങ്ങളും പ്രവാസികള്‍ക്കായി ചിലആശ്വാസ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എങ്കിലുംകേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ വ്യപസ്ഥാപിതമായ പുനരധിവാസ പാക്കേജാണ് ഏറ്റവും ഉത്തമമായ നടപടിയെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. നാട്ടിലേക്കു മടങ്ങി വരുന്നവര്‍ക്ക് സാമ്പത്തിക സഹായമുള്‍പ്പെടെ ആവശ്യപ്പെടുന്ന നിവേദനത്തില്‍ സംരംഭങ്ങള്‍ തുടങ്ങുവാനാഗ്രഹിക്കുന്നവര്‍ക്ക് സിംഗിള്‍ വിന്‍ഡോ ക്ലീയറന്‍സ് ഉള്‍പ്പെടെയുള്ള സമഗ്രമായ ആവശ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് നിവേദനം.

നാല്‍പതോളം എംപിമാരുടെ ശുപാര്‍ശ കത്തുമായി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുവാനാണ് പ്രവാസി ലീഗല്‍ സെല്‍ തീരുമാനമെന്ന് പ്രവാസി ലീഗല്‍ സെല്‍ കണ്‍ട്രി ഹെഡ് സുധീര്‍ തിരുനിലത്ത് അറിയിച്ചു. ലോക്ക് ഡൗണിനെ തുടര്‍ന്ന് പ്രവാസികള്‍ക്ക് നാട്ടിലേക്ക് വരാന്‍ സാധിക്കാതെ വന്നപ്പോള്‍ ഈ ആവശ്യം ഉന്നയിച്ചു സുപ്രീം കോടതിയില്‍ നിന്നും അനുകൂല ഉത്തരവ് നേടിയതുള്‍പ്പെടെ എട്ട് പൊതുതാല്‍പര്യ ഹര്‍ജികളാണ് പ്രവാസി ലീഗല്‍ സെല്‍ കോവിഡ് കാലത്ത് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!