മനാമ: കണ്ണൂരില്‍ നിന്ന് ആഗസ്റ്റ് 28ന് ബഹ്‌റൈനിലേക്ക് വിമാന സര്‍വീസ്. കൊച്ചിയില്‍ നിന്ന് ബഹ്റൈനിലേക്കുള്ള ഇന്നത്തെ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തില്‍ യാത്രക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടും സമയക്കുറവ്സമയക്കുറവ് മൂലം ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് 28ന് കണ്ണൂരില്‍ നിന്നുള്ള വിമാനത്തിന് ടിക്കറ്റ് എടുക്കാവുന്നതാണ്. ഇന്ത്യന്‍ എംബസിയാണ് ഈ വിവരം അറിയിച്ചത്. കണ്ണൂരില്‍ നിന്നുള്ള വിമാനത്തിന് പുറമെ 30ന് ഡല്‍ഹിയില്‍ നിന്നും സര്‍വീസ് ഷെഡ്യള്‍ ചെയ്തിട്ടുണ്ട്.
യാത്രക്കാര്‍ക്ക് മനാമയിലെ എയര്‍ ഇന്ത്യ ഓഫീസ് വഴി ടിക്കറ്റ് എടുക്കാവുന്നതാണ്. എന്നാല്‍ ഇന്ത്യന്‍ എംബസ്സിയില്‍ രജിസ്റ്റര്‍ ചെയ്ത് യാത്രാനുമതിക്കുള്ള ഇമെയില്‍ ലഭിച്ചവര്‍ക്ക് മാത്രമെ യാത്ര ചെയ്യാന്‍ സാധിക്കു. കൊച്ചിയില്‍ നിന്ന് ഇന്ന് പുറപ്പെടേണ്ട വിമാനത്തിലേക്ക് അവസരം ലഭിച്ചിട്ടും സമയക്കുറവ് വിനയായവര്‍ക്ക് പുതിയ സര്‍വീസുകള്‍ ഗുണകരമാവും.