മനാമ: ഇന്ത്യന്‍ സ്‌കൂളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ സെപ്റ്റംബര്‍ 6ന് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡിനെ തുടര്‍ന്ന് സ്‌കൂള്‍ പുനരാരംഭിക്കുമ്പോള്‍ സ്‌കൂളില്‍ എത്തിയുള്ള ക്ലാസ് വേണോ ഓണ്‍ലൈന്‍ ക്ലാസ് വേണോ എന്നറിയാന്‍ അധികൃതര്‍ സര്‍വ്വേ നടത്തിയിരുന്നു. അതില്‍ 5 ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് നേരിട്ട് എത്താന്‍ തയ്യാറായത്.
സുകൂളില്‍ നേരിട്ട് എത്തുന്നവര്‍ക്കുള്ള ഷെഡ്യൂള്‍ ഉടന്‍ പ്രസിദ്ധീകരിക്കും. അതേസമയം നേരിട്ടെത്തുന്ന വിദ്യാര്‍ത്ഥികളും സെപ്റ്റംബര്‍ 6ന് ആരംഭിക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകളിലും പങ്കെടുക്കണം. ക്ലാസുകളുടെ ടൈം ടേബിള്‍ സ്‌കൂള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതുക്കിയ ടൈംടേബിള്‍ പിന്നീട് പേരന്റ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കും. കൂടാതെ ഈ മാസത്തെ ഫീസ് അടക്കാത്ത വിദ്യാര്‍ത്ഥികളെ രണ്ടു ക്ലാസുകളിലും പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ഓണ്‍ലൈന്‍/റെഗുലര്‍ ക്ലാസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കും, അഡ്മിഷന്‍ വിവരങ്ങള്‍ക്കും താഴെ കാണുന്ന ലിംഗ് സന്ദര്‍ശിക്കുക.