bahrainvartha-official-logo
Search
Close this search box.

ആരോഗ്യ സൗഖ്യവും സമൃദ്ധിയും പ്രദാനം ചെയ്യുന്ന ആഘോഷമാവട്ടെ ഇത്തവണ; ഓണാശംസകള്‍ നേര്‍ന്ന് ജോയ് ആലുക്കാസ്

joy alukkas1

കൊച്ചി: ലോകത്തെമ്പാടും സമൃദ്ധിയുടെയും നന്മയുടെയും പ്രതീകമായ ഓണമാഘോഷിക്കുന്ന മലയാളികള്‍ക്ക് ആശംസകളിയറിയിച്ച് ജോയ് ആലുക്കാസ്. പരമ്പരാഗതമായി ഓണക്കാലം എല്ലാവരേയും ആത്മബോധം ഉണര്‍ത്താനും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനും പ്രാപ്തരാക്കുന്നു. ഇത്തവണത്തെ ഓണവും അങ്ങനൊരു ശുഭ പ്രതീക്ഷയുടെ തുടക്കമാകട്ടെയെന്ന് അദ്ദേഹം ആശംസാ സന്ദേശത്തില്‍ വ്യക്തമാക്കി.

ജോയ് ആലുക്കാസിന്റെ ഓണാശംസകളുടെ പൂര്‍ണരൂപം.

സമൃദ്ധിയുടെയും സ്‌നേഹത്തിന്റെ നന്മയുടെയും വിളവെടുപ്പ് ഉത്സവമാണ് ഓണം. മനുഷ്യ നന്മയുടെ ഉത്സവക്കാലം ആഘോഷിക്കാന്‍ എല്ലാ മലയാളികളും ഒത്തു ചേരും. ഓണം നമുക്കെല്ലാവര്‍ക്കും സന്തോഷവും, സമാധാനവും, ഐക്യവും, സമൃദ്ധിയും നല്‍കട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു.

ഈ ഓണ നാളില്‍ ആരോഗ്യവും, സന്തോഷവും എല്ലാവര്‍ക്കും ഉണ്ടാകട്ടെ. പരമ്പരാഗതമായി ഓണക്കാലം എല്ലാവരേയും ആത്മബോധം ഉണര്‍ത്താനും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനും പ്രാപ്തരാക്കുന്നു. ഇത്തവണത്തെ ഓണവും അങ്ങനൊരു ശുഭ പ്രതീക്ഷയുടെ തുടക്കമാകട്ടെ എന്ന് ആശംസിക്കാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!