bahrainvartha-official-logo
Search
Close this search box.

പി. പി മത്തായിയുടെ ഘാതകരെ അറസ്റ്റ് ചെയ്യണം; ഒഐസിസി

pp mathayi

മനാമ: പത്തനംതിട്ട ജില്ലയില്‍ ചിറ്റാര്‍ കുടപ്പനക്കുളം പി.പി.മത്തായിയുടെ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് നിയമ നടപടിക്ക് വിധേയരാക്കണമെന്ന് ബഹ്റൈന്‍ ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. യാതൊരു തെളിവും ഇല്ലാതെ സംശയത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യുകയും, തങ്ങളുടെ വാദങ്ങള്‍ കോടതിക്ക് മുന്‍പാകെ നിലനില്‍കുകയില്ലെന്ന് മനസിലായ ഉദ്യോഗസ്ഥര്‍ മാത്രമാണ് പൊന്നുവിന്റെ മരണത്തിന് ഉത്തരവാദികളെന്ന് ഒഐസിസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

കാര്‍ഷിക ജോലികള്‍ ചെയ്തു കുടുംബം പുലര്‍ത്തിവന്ന ആളായിരുന്നു മത്തായി. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. സിബിഐ അന്വേഷണത്തെ ഒഐസിസി സ്വാഗതം ചെയ്യുന്നു. കുടുംബത്തിന് മറ്റ് വരുമാന സ്രോതസ്സുകള്‍ ഒന്നും ഇല്ലാത്തതിനാല്‍ വൃദ്ധയായ മാതാവിന്റെയും, അംഗവൈകല്യം ഉള്ള സഹോദരിയുടയും പറക്കമുറ്റാത്ത കുട്ടികളുടെയും സംരക്ഷണം അദ്ദേഹത്തിന്റെ ഭാര്യയുടെ ചുമതല ആണ്. ഈ സാഹചര്യത്തില്‍ പൊന്നുവിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കുകയും ആ കുടുംബത്തിന് തക്കതായ നഷ്ട പരിഹാരം നല്‍കുകയും വേണമെന്ന് ഒഐസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലുമ്പുറം, ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ജില്ലാ പ്രസിഡന്റ് എബ്രഹാം സാമുവേല്‍ ജനറല്‍ സെക്രട്ടറി സുനില്‍ ജോണ്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!