മനാമ: ബഹ്റൈനില്‍ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരണപ്പെട്ടു. കണ്ണൂര്‍ പഴയങ്ങാടി തളക്കോടത്ത് വീട്ടില്‍ ഉണ്ണികൃഷ്ണന്‍ ആണ് മരിച്ചത്. 57 വയസായിരുന്നു. ബഹ്‌റൈനിലെ ഫവാസ് അല്‍ സയാനി ഗ്രൂപ്പ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു ഉണ്ണികൃഷ്ണന്‍. ഭാര്യ: ശൈലജ. മക്കള്‍: ലക്ഷ്മി. ലയിന.
ഇതുവരെ 11 മലയാളികളാണ് ബഹ്‌റൈനില്‍ കൊറോണ വൈറസ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. ഞായറാഴ്ച 183 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 43 പേര്‍ പ്രവാസികളാണ്. 24 മണിക്കൂറിനിടയ്ക്ക് 379 പേര്‍ സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നിലവില്‍ 2730 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.