bahrainvartha-official-logo
Search
Close this search box.

കൊവിഡ് പ്രതിരോധത്തില്‍ എന്‍ജിഒകളുടെ സഹകരണത്തെ പ്രശംസിച്ച് പബ്ലിക്ക് സെക്ക്യൂരിറ്റി അസിസ്റ്റന്റ് ചീഫ്

bh police

മനാമ: കൊവിഡ് പ്രതിരോധത്തില്‍ എന്‍ജിഒകളുടെ സഹകരണത്തെ പ്രശംസിച്ച് പബ്ലിക്ക് സെക്ക്യൂരിറ്റി ഫോര്‍ ഓപ്പറേഷന്‍സ് ആന്റ് ട്രെയിനിഗ് അഫയേഴ്സ്. പബ്ലിക്ക് സെക്ക്യൂരിറ്റി ഓപ്പറേഷന്‍സിന്റെ അസിസ്റ്റന്റ് ചീഫായ ബ്രഗേഡിയര്‍ ഡോ. ഷെയ്ഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫയാണ് എന്‍ജിഒകളുടെ പ്രവര്‍ത്തനത്തെ പ്രശംസിച്ചത്. കൂടാതെ കൊവിഡ് മാനദണ്ഡങ്ങളോടുള്ള ജനങ്ങളുടെ പ്രതിബന്ധതയെയും അദ്ദേഹം പ്രശംസിച്ചു. ജനങ്ങളില്‍ നിരന്തരം രോഗവ്യാപനത്തെ പറ്റിയും സുരക്ഷ നടപടികളുടെ പ്രാധാന്യത്തെ പറ്റിയും ബോധവത്കരണം നല്‍കുന്ന പൊലീസിന്റെ പ്രവര്‍ത്തനങ്ങളെയും അദ്ദേഹം പ്രത്യേകം എടുത്തു പറഞ്ഞു.

അതേസമയം രാജ്യത്ത് 23094 കേസുകള്‍ മാസ്‌ക്ക് ധരിക്കാത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഡോ. ഷെയ്ഖ് ഹമദ് അറിയിച്ചു. നോര്‍ത്തേണ്‍ ഗവര്‍ണറേറ്റില്‍ 1538 കേസുകളാണ് സാമുഹ്യ അകലം പാലിക്കാത്തതിന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മാസ്‌ക്ക് ധരിക്കാത്ത 5057 പേര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. 521 ബോധവത്കരണ കാംപെയ്നുകളാണ് ഇവിടെ നടത്തിയിട്ടുള്ളത്. കാപ്പിറ്റല്‍ ഗവര്‍ണറേറ്റില്‍ 3793 കേസുകളാണ് മാസ്‌ക്ക് ധരിക്കാത്തതിന് റിപ്പോര്‍ട്ട് ചെയ്തത്.

601 ബോധവത്കരണ കാംപെയ്നുകളാണ് പൊലീസിന്റെ നേതൃത്വത്തില്‍ ഇവിടെ നടത്തിയത്. സാമൂഹ്യ അകലം പാലിക്കാത്തതിന് 1115 കേസുകളും മാസ്‌ക്ക് ധരിക്കാത്ത 5829 കേസുകളും മുഹറഖ് ഗവര്‍ണറേറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സതേണ്‍ ഗവര്‍ണറേറ്റില്‍ 2296 കേസുകള്‍ സാമൂഹ്യ അകലം പാലിക്കാത്തതിനും 3133 കേസുകള്‍ മാസ്‌ക്ക് ധരിക്കാത്തതിനും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!