മനാമ: ആശൂറ ദിനാചരണം വിജയകരമായതില്‍ പ്രത്യേക ആശംസകള്‍ അറിയിച്ച് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ. ആശൂറ ദിനാചരണത്തിന് സംഘടിപ്പിച്ച ചടങ്ങുകള്‍ വിജയകരമായി നടത്താന്‍ സഹായിച്ച എല്ലാ മന്ത്രാലയങ്ങള്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. കൂടാതെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും, ജഅ്ഫരീ വഖ്ഫ് കൗണ്‍സില്‍, മഅ്തമുകള്‍, ഹുസൈനിയ്യ കമ്മിറ്റികള്‍ എന്നിവയുടെ സഹകരണത്തെ പറ്റിയും രാജാവ് എടുത്ത് പറഞ്ഞു. അതോടൊപ്പം സന്നന്ധപ്രവര്‍ത്തകരോടും അദ്ദേഹം നന്ദി പറഞ്ഞു.
കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ നേതൃത്വത്തില്‍ കൊവിഡ് പ്രതിരോധ സമിതി രൂപീകരിച്ചിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരിപാടികള്‍ നടത്താന്‍ സാധിച്ചതില്‍ സമിതിയുടെ പങ്കിനെ രാജാവ് പ്രശംസിച്ചു. കൊവിഡ് തുടരുന്ന സാഹചര്യത്തില്‍ സാമൂഹ്യ അകലം പാലിച്ചും, ആരോഗ്യ നടപടികള്‍ തെറ്റാതെയും അശൂറ ദിനാചരണം പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. ഇത്തരത്തില്‍ തന്നെ എല്ലാ കാര്യങ്ങളിലും സഹപ്രവര്‍ത്തനവും സഹകരണവും ബഹ്റൈന്‍ ജനത തുടരണം എന്നും രാജാവ് പറഞ്ഞു.