മൂന്ന് ദിവസം നീണ്ട യു.എ.ഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് മടങ്ങും. രാവിലെ അബൂദബി സായിദ് സ്പോര്‍ട്സ് സിറ്റിയില്‍ ഒരു ലക്ഷത്തിലധികം പേര്‍ പങ്കെടുക്കുന്ന കുര്‍ബാനക്ക് പോപ്പ് നേതൃത്വം നല്‍കും. മാര്‍പാപ്പയില്‍ നിന്ന് കുര്‍ബാന കൈകൊള്ളാന്‍ അവസരം ലഭിച്ചതിന്റെ ആവേശത്തിലാണ് മലയാളികള്‍ ഉള്‍പ്പടെയുള്ള വിശ്വാസികള്‍.
രാവിലെ യു.എ.ഇ സമയം ഒമ്പതേകാലിന് അബൂദബി സെന്റ് ജോസഫ് കത്തീഡ്രലിലാണ് മാര്‍പ്പാപ്പയുടെ ആദ്യ പ്രാര്‍ഥനാ ചടങ്ങ്. ഭിന്നശേഷിക്കാരും രോഗികളുമടക്കം പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവര്‍ മാത്രമാണ് ഇവിടെ പങ്കെടുക്കുക. രാവിലെ പത്തിനാണ് അബൂദബി സ്പോര്‍ട്സ് സിറ്റിയിലെ കുര്‍ബാന ചടങ്ങ്.
ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരത്തോളം പേര്‍ പങ്കെടുക്കുന്ന കുര്‍ബാനക്കായി വിപുലമായ ഒരുക്കങ്ങളാണ് സ്പോര്‍ട്സ് സിറ്റിയില്‍ പുരോഗമിക്കുന്നത്. പുലച്ചെ അഞ്ച് മുതല്‍ ഇവിടേക്കുള്ള പ്രവേശനം നിയന്ത്രിക്കപ്പെടും.
ഗള്‍ഫിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ സമൂഹകുര്‍ബാനക്ക് നേതൃത്വം നല്‍കിയാവും മാര്‍പ്പാപ്പയുടെ ഗള്‍ഫ് സന്ദര്‍ശനം അവസാനിക്കുക.