മനാമ: ബഹ്‌റൈനിലെ പൊതുമാപ്പ് കാലാവധി ഡിസംബര്‍ 31ന് അവസാനിക്കും. മതിയായ രേഖകള്‍ ഇല്ലാത്തവരോ അല്ലെങ്കില്‍ കാലഹരണപ്പെട്ട പാസ്പോര്‍ട്ട് കൈവശം ഉള്ളവര്‍ക്കോ നാട്ടിലെത്താനുള്ള സുവര്‍ണാവസരമായി പൊതുമാപ്പ് സമയത്തെ വിനിയോഗിക്കാവുന്നതാണ്. ഇസി (ഔട്ട്പാസ്)ന് ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച് രേഖകള്‍ നിയമവിധേയമാക്കി പ്രവാസികള്‍ക്ക് നാട്ടിലെത്താവുന്നതാണ്. പൊതുമാപ്പിന്റെ ആനുകൂല്യം എല്ലാവരും ഉപയോഗപ്രദമാക്കണമെന്ന് നേരത്തെ ബഹ്‌റൈന്‍ ഭരണകൂടം വ്യക്തമാക്കിയിരുന്നു.
ഇസിക്കായി അപേക്ഷിക്കാന്‍ പഴയ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യമാണ്. കൂടാതെ സിപിആര്‍ ലഭ്യമാണെങ്കില്‍ അതിന്റെ പകര്‍പ്പും. ഇന്ത്യ, ആധാര്‍ കാര്‍ഡ് / റേഷന്‍ കാര്‍ഡ് / അല്ലെങ്കില്‍ പിന്തുണയ്ക്കുന്ന ഏതെങ്കിലും ഐഡി എന്നിവയില്‍ നിന്നുള്ള സഹായ രേഖകള്‍. കൂടാതെ രക്തബന്ധുക്കളുടെ ഏതെങ്കിലും ഐഡി പകര്‍പ്പും ആവശ്യമാണ്.
ഇസി അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ സൈറ്റ്: passportindia.gov.in പാസ്പോര്‍ട്ട് വീണ്ടും വിതരണം ചെയ്യുന്നതിന് നിങ്ങള്‍ അപേക്ഷിക്കുന്നതുപോലെ തന്നെ ഓണ്‍ലൈനായി അപേക്ഷിക്കണം.