ഇന്തോനേഷ്യയിൽ ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു

lulu11

ജക്കാർത്ത: ഇന്തോനേഷ്യയിൽ ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു. രാജ്യത്തെ ലുലുവിന്റെ നാലാമത്തെ ഹൈപ്പർ മാർക്കറ്റാണിത്. ഇന്തോനേഷ്യൻ സാമ്പത്തിക വകുപ്പ് ഉപമന്ത്രി ഡോ: റൂഡി സലാഹുദ്ദീനാണ് പുതിയ ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ ലുലു ഇന്തോനേഷ്യ റീജണൽ ഡയറക്ടർ ഷാജി ഇബ്രാഹിം, പ്രസിഡന്റ് ഡയറക്ടർ ബിജു സത്യൻ, റിജണൽ മാനേജർ അജയ് നായർ എന്നിവരും പങ്കെടുത്തു. 2020 അവസാനത്തോടെ രണ്ട് ഹൈപ്പർ മാർക്കറ്റുകൾ കൂടി ഇന്തോനേഷ്യയിൽ പ്രവർത്തനമാരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു.

വീഡിയോ കോൺഫറൻസിലൂടെയാണ് ചെയർമാൻ എം.എ യൂസഫലി ചടങ്ങിൽ പങ്കെടുത്തത്. കൂടാതെ 15 ഹൈപ്പർമാർക്കറ്റുകളും 25 എക്‌സ്പ്രസ് മാർക്കറ്റുകളും അടുത്ത 5 വർഷത്തിനിടെ ഇന്തോനേഷ്യയിൽ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആഗോളതലത്തിൽ ലുലു ഹൈപ്പർമാർക്കറ്റുകളുടെ എണ്ണം 2020 അവാസനത്തോടെ 200 ആകുമെന്നാണ് പ്രതീക്ഷയെന്നും യൂസഫലി കൂട്ടിച്ചേർത്തു. ഇന്തോനേഷ്യയിലെ യുഎഇ സ്ഥാനപതി അബ്ദുള്ള സാലെം ഒബൈദ് അൽ ദാഹിരി, യുഎഇയിലെ ഇന്തോനേഷ്യൻ സ്ഥാനപതി ഹുസ്സൈൻ ബാഗിസ്, ഇന്തോനേഷ്യയിലെ ഇന്ത്യൻ സ്ഥാനപതി പ്രദീപ് കുമാർ റാവത്തും വീഡിയോ കോൺഫ്രൻസിൽ പങ്കെടുത്തു.

പുതിയതായ പ്രവർത്തനം ആരംഭിച്ച ഹൈപ്പർമാർക്കറ്റ് ആഗോളതലത്തിലുള്ള എല്ലാ ഭക്ഷ്യ വസ്തുക്കളും, ഫാഷൻ ലൈഫ്‌സ്‌റ്റൈൽ ഉത്പന്നങ്ങളും ലഭ്യമാകുന്ന ഒന്നാണ്. ഭക്ഷ്യവസ്തുക്കൾക്ക് പുറമെ വീട്ടുപകരണങ്ങൾ, ഇലക്കട്രോണിക്ക്‌സ്, വസ്ത്രങ്ങൾ, സൗന്തര്യ വർധക വസ്തുക്കൾ എന്നിവയും ഹൈപ്പർമാർക്കെറ്റിൽ ഒരിക്കിയിട്ടുണ്ട്. ആഗോളതലത്തിലുള്ള ചില്ലറ വിൽപന ശാലകളിൽ പ്രാദേശിക തൊഴിലാളികൾക്ക് ജോലി നൽകുന്നതിന് 2020 ജനുവരിയിൽ ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവ സർക്കാർ കരാർ ഒപ്പിട്ടിരുന്നു.

ഇന്തോനേഷ്യ പ്രസിഡന്റ് ജോക്കോ വിഡോഡോയുടെ യുഎഇ സന്ദർശന വേളയിൽ അബുദാബി കിരീടാവകാശി ഹിസ്സ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സാനിധ്യത്തിലാണ് കരാർ കൈമാറിത്. 2015 ൽ യുഎഇയിലേക്കുള്ള ഇന്തോനേഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക സന്ദർശനത്തിനിടെ നടന്ന ചർച്ചകളുടെ ഫലമായാണ് 2016 ൽ ഇന്തോനേഷ്യയിലെ ആദ്യ ലുലു ഹൈപ്പർമാർക്കെറ്റിന്റെ ഉദ്ഘാടനം നടക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!