bahrainvartha-official-logo
Search
Close this search box.

ഹൃദയപൂർവ്വം; തണൽ ബഹ്റൈൻ ചാപ്റ്റർ രക്തദാന ക്യാംപ് സംഘടിപ്പിച്ചു

photo-4

മനാമ: ഹൃദയപൂർവ്വം എന്ന പേരിൽ തണൽ ബഹ്‌റൈൻ ചാപ്റ്റർ സൽമാനിയ ഹോസ്പിറ്റലിൽ വെച്ച് രക്തദാന ക്യാംപ് സംഘടിപ്പിച്ചു. തണലിന്റെ പ്രസിഡന്റും മറ്റു ഭാരവാഹികളും പ്രവർത്തകരും അനുഭാവികളും കുടുംബിനികളും അടക്കം നൂറിലധികം ആളുകൾ രക്തദാനം നൽകുകയുണ്ടായി. രാവിലെ 7 മണിക്ക് ആരംഭിച്ച രക്തദാന ക്യാംപ് ഉച്ചക്ക് 1 മണിവരെ തുടർന്നു. മുതിർന്ന മാധ്യമ പ്രവർത്തകനും തണൽ രക്ഷാധികാരിയും ആയ സോമൻ ബേബി, മുൻ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ എബ്രഹാം ജോൺ, ബഹ്‌റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, അസീൽ അബ്ദുൽ റഹ്മാൻ, നൗഷാദ് മേലടി, നിസാർ ഒ ഐ സി സി തുടങ്ങി സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖർ ക്യാംപ് സന്ദർശിക്കുകയുണ്ടായി.

തണൽ ഭാരവാഹികളായ അബ്ദുൽമജീദ് തെരുവത്ത്, റഷീദ് മാഹി, ഹമീദ് പോതിമഠത്തിൽ, ലത്തീഫ് ആയഞ്ചേരി, ഇബ്രാഹിം പുറക്കാട്ടേരി, ആർ . പവിത്രൻ, മുജീബ് മാഹി, ലത്തീഫ് കൊയിലാണ്ടി, റഫീഖ് നാദാപുരം, ടിപ് ടോപ് ഉസ്മാൻ, സലിം കണ്ണൂർ, ശ്രീജിത് കണ്ണൂർ, ഫൈസൽ പാട്ടാണ്ടി, നജീബ് കടലായി, ഇബ്രാഹിം കെ എഫ് സി , അഷ്‌കർ പൂഴിത്തല, ഹാഷിം കറക്ക്, ജയേഷ്, അബ്ദുൽ ജലീൽ, വിനീഷ്, സുരേഷ് മണ്ടോടി, സുബൈർ ഫ്രീഡം, അഷ്‌റഫ് കാട്ടിൽപീടിക, റാഷിദ് ഹമീദ് , അനിൽ, ഫസലുൽ ഹഖ്, മുനീർ, റഫീക്ക് അബ്ദുള്ള എന്നിവർ ക്യാംപിന് നേതൃത്വം കൊടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!