bahrainvartha-official-logo
Search
Close this search box.

നമ്മൾ ചാവക്കാട്ടുകാർ ബഹ്റൈൻ ചാപ്റ്റർ ആദരവും യാത്രയയപ്പും നൽകി

IMG-20200905-WA0107

മനാമ: നമ്മൾ ചാവക്കാട്ടുകാർ ആഗോളസൗഹൃദ കൂട്ടായ്മ ബഹ്‌റൈൻ ചാപ്റ്റർ ആദരവും യാത്രയയപ്പും സംഘടിപ്പിച്ചു. എക്സിക്യൂട്ടീവ് മെമ്പറും, മെമ്പർഷിപ് സെക്രട്ടറിയുമായ ബാലു മറക്കാത്തു, അദ്ദേഹത്തിന്റെ 17 വർഷത്തെ നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്നതിന്റെ ഭാഗമായി കൂട്ടായ്മ യാത്രയയപ്പ് നൽകി.

അതേ വേദിയിൽ വെച്ചു തന്നെ കൂട്ടായ്മയിലെ സജീവാംഗവും, ബഹ്റൈൻ കേരളിയ സമാജം സംഘടിപ്പിച്ച നാടക രചന മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഫിറോസ് തിരുവത്രയെ ആദരിക്കുകയും ചെയ്തു.

കോവിഡ് പ്രതികൂലമായ പശ്ചാത്തലത്തിൽ വളരെ കുറച്ചു അംഗങ്ങളെ മാത്രം പങ്കെടുപ്പിച്ചു, സാമൂഹിക അകലം പാലിച്ചു കൊണ്ട് സംഘടിപ്പിച്ച ചടങ്ങിൽ കൂട്ടായ്മ പ്രസിഡന്റ്‌ യുസുഫ് അലി അധ്യക്ഷത വഹിച്ചു. ഫിറോസ് തിരുവത്രയെ പൊന്നാടയണിയിച്ചു ആദരിച്ചു.

കൂട്ടായ്മ രക്ഷാധികാരി മനോഹരൻ പാവറട്ടി ബാലു മറക്കത്തിന്ന് മൊമെന്റോ നൽകി. ആദരത്തിന്നു നന്ദി പറഞ്ഞു കൊണ്ട് ഇരുവരും സംസാരിച്ചു. ചടങ്ങിൽ ജോയിന്റ് സെക്രട്ടറി സുഹൈൽ, എക്സിക്യൂട്ടീവ് അംഗങ്ങൾ അഭിലാഷ്, വൈശാഖ്, ഫഹദ് എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!