bahrainvartha-official-logo
Search
Close this search box.

ലോക്ഡൗണിനെ തുടര്‍ന്ന് റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക പൂര്‍ണമായും തിരികെ നല്‍കണമെന്ന് കേന്ദ്രം

flight

ന്യൂഡല്‍ഹി: ലോക്ഡൗണിനെ തുടര്‍ന്ന് റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക പൂര്‍ണമായും തിരികെ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ടിക്കറ്റ് തുക മുഴുവന്‍ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സത്യവാങ് മൂലം സമര്‍പ്പിക്കവെയാണ് കേന്ദ്രം നയം വ്യക്തമാക്കിയിരിക്കുന്നത്. ഹര്‍ജി വരുന്ന ബുധനാഴ്ച്ച വീണ്ടും പരിഗണിക്കും.

ലോക്ഡൗണിന് പിന്നാലെ നിരവധി ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടിരുന്നു. പ്രസ്തുവ വിമാനങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും തിരികെ നല്‍കാത്ത കമ്പനികളുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് പ്രവാസി ലീഗല്‍ സെല്‍ സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും വിമാനകമ്പനികള്‍ക്കും നോട്ടീസയച്ച കോടതി വിമാന കമ്പനികളുമായി ചര്‍ച്ചയിലേര്‍പ്പെടാനും പ്രശ്നം രമ്യമായി പരിഹരികുവാനും കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.

വിമാന കമ്പനികളുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് കേന്ദ്രം പുതിയ തീരുമാനം അറിയിച്ചിട്ടുള്ളത്. ഇതനുസരിച്ചു പതിനഞ്ചു ദിവസത്തിനകം റദ്ദു ചെയ്യപ്പെട്ട വിമാനയാത്രയുടെ മുഴുവന്‍ തുകയും വിമാനക്കമ്പനികള്‍ യാത്രക്കാര്‍ക്ക് നല്‍കേണ്ടതാണ്. ഏതെങ്കിലും കമ്പനിക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ ഈ തുക ക്രെഡിറ്റ് ഷെല്ലായി യാത്രക്കാരുടെ പേരില്‍ നല്‍കേണ്ടതാണ്. ക്രഡിറ്റ് ഷെല്ലിലെ പണമുപയോഗിച്ചു യാത്രക്കാര്‍ക്ക് 2021 മാര്‍ച്ച് മാസം 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അവസരവുമുണ്ട്. എന്നാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാത്തവര്‍ക്ക് മാര്‍ച്ചു 31 നകം. 75 % പലിശയോടെ തുക തിരുച്ചു നല്‍കണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ഇന്ത്യയില്‍ നിന്നുള്ള ആഭ്യന്തര അന്തരാഷ്ട്ര ടിക്കറ്റുകള്‍ക്കു പുറമെ ഇന്ത്യയിലേക്ക് യാത്ര നടത്തുന്ന വിദേശ വിമാന കമ്പനികള്‍ക്കും ഇതു ബാധകമാക്കണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കോവിഡ് കാലത്ത് റദ്ദു ചെയ്യപ്പെട്ട മുഴുവന്‍ ടിക്കറ്റുകള്‍ക്കും ഫുള്‍ റീഫണ്ട് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!