മനാമ: പത്ത് ദിവസങ്ങളിലായി ഓണ്‍ലൈനായി ഓണം – ഈദ് ആഘോഷം നടത്തി സാംസ ബഹ്‌റൈന്‍. ശ്രവണപ്പുലരി 2020 എന്ന പേരില്‍ സാംസ അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ വീഡിയോയില്‍ പകര്‍ത്തി സംഘടനാ ഗ്രൂപ്പിലും സോഷ്യല്‍ മീഡിയയിലും പോസ്റ്റ് ചെയ്യുകയാണുണ്ടായത്.
കേരള സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള, ഇന്‍ഡ്യന്‍ ക്ലബ് പ്രസിഡന്റ് സ്റ്റാലിന്‍ ജോസഫ് എന്നിവര്‍ക്ക് പുറമെ ബഹ്റൈന്‍ സമൂഹത്തിലെ നിരവധി പ്രമുഖരും സാംസയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളും പരിപാടിക്ക് ആശംസകള്‍ അറിയിച്ചു. ബാലവേദിയും, വനിതാവേദിയും അവതരിപ്പിച്ച വിവിധ കലാരൂപങ്ങള്‍ക്ക് പുറമെ ഗാനമേള, മിമിക്രി, ടിക് ടോക്, ഓണപ്പാട്ട്, വഞ്ചിപ്പാട്ട്, സിനിമാറ്റിക് ഡാന്‍സ്, ക്ലാസിക്കല്‍ ഡാന്‍സ്, ഒപ്പന, പ്രാചീന കലാരൂപമായ പരുന്താട്ടം എന്നിങ്ങനെ നിരവധി പരിപാടികള്‍ ആഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിച്ചു.
നാട്ടിലും ബഹ്റൈനിലും ഉള്ള സാംസ കുടുംബാംഗങ്ങള്‍ പരിപാടിയുടെ ഭാഗമായി. സാംസ ജനറല്‍ സെക്രട്ടറി റിയാസ് കല്ലമ്പലം സ്വാഗതം ആശംസിച്ച പരിപാടി പ്രസിഡന്റ് ജിജോ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി സതീഷ് പൂമനക്കല്‍ പ്രോഗ്രാം കണ്‍വീനര്‍ ആയി പ്രവര്‍ത്തിച്ചു.