bahrainvartha-official-logo
Search
Close this search box.

‘കോവിഡാനന്തര പ്രവാസം: പ്രതീക്ഷകള്‍, പ്രതിസന്ധികള്‍’; ഐ സി എഫ് പ്രബന്ധ രചന മത്സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു

essay

മനാമ:‘കോവിഡാനന്തര പ്രവാസം: പ്രതീക്ഷകള്‍, പ്രതിസന്ധികള്‍’ എന്ന വിഷയത്തില്‍ പ്രവാസി മലയാളികള്‍ക്കായി ഐ സി എഫ് മലയാള പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു. രചനകള്‍ 400 വാക്കുകളില്‍ കവിയാന്‍ പാടില്ല. ഒരാള്‍ക്ക് ഒരു എന്‍ട്രി മാത്രമേ പാടുള്ളൂ.

ബഹ്റൈനില്‍ നിന്നും മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ രചനകള്‍ PDF/text ഫോര്‍മാറ്റില്‍ bahrainicf@gmail എന്ന ഇമെയിലിലേക്കോ 39451495 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്കോ അയക്കാം.

2020 സെപ്റ്റംബര്‍ 10 രാത്രി 11 മണി വരെ മാത്രമെ എന്‍ട്രികള്‍ സ്വീകരിക്കൂ. വിജയികള്‍ക്ക് ജി സി തലത്തിലും നാഷണല്‍ തലത്തിലും ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നതായിരിക്കും. പ്രബന്ധത്തോടൊപ്പം രചയിതാവിന്റെ പേര്, ടെലഫോണ്‍ നമ്പര്‍, ഐഡി നമ്പര്‍, സ്ഥലം എന്നീ വിവരങ്ങള്‍ അറ്റാച്ച് ചെയ്യേണ്ടതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!