ന്യൂഡല്‍ഹി: ഇന്ത്യയില്‍ രോഗബാധിതര്‍ 43 ലക്ഷത്തിലേക്ക് അടുക്കുന്നു. 24 മണിക്കൂറിനിടെ 75,809 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗികളുടെ എണ്ണം 42,80,422 ആയി. ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 72,775 പേരാണ് ഇതുവരെ രാജ്യത്ത് മരണപ്പെട്ടത്. അതില്‍ ഇന്നലെ മരിച്ച 1133 പേര്‍ കൂടി ഉള്‍പ്പെടുന്നു. 1.70 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്. 8,83,697 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 33,23,950 പേര്‍ ഇതുവരെ രോഗമുക്തരായി എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 77.65 ശതമാനമായി രോഗമുക്തി നിരക്ക് ഉയര്‍ന്നു എന്നാണ് കണക്ക്.
മഹാരാഷ്ട്രയില്‍ ഇന്നലെ 23,350 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 9,07,212 ആയി ഉയര്‍ന്നു. ആന്ധ്രയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 8,368 പുതിയ കേസുകളാണ്. എന്നാല്‍ സാധാരണ റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളുടെ എണ്ണത്തില്‍ നിന്ന് കുറവ് ആളുകള്‍ക്കാണ് ഇന്നലെ രോഗം ബാധിച്ചിരിക്കുന്നത്. കര്‍ണാടകയില്‍ 5773, തമിഴ്നാട്ടില്‍ 5776 പേരും രോഗബാധിതരായി. ഹരിയാനയില്‍ 2,224, പഞ്ചാബില്‍ 2110,ഗുജറാത്തില്‍ 1330, ജമ്മു കശ്മീരില്‍ 1,013, മധ്യപ്രദേശില്‍ 1,885, ഒഡീഷയില്‍ 3,861 എന്നിങ്ങനെയാണ് രോഗബാധ കണക്കുകള്‍. ഡല്‍ഹിയില്‍ വീണ്ടും പ്രതിദിന രോഗബാധിതര്‍ കൂറഞ്ഞു. 2077 പേര്‍ക്കാണ് ഇന്നലെ രോഗം ബാധിച്ചത്. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ 5,06,50,128 സാംപിളുകള്‍ രാജ്യത്ത് ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കിയെന്ന് ഐസിഎംആര്‍ അറിയിച്ചു. ഇന്നലെ മാത്രം 10,98,621 പേരുടെ സാംപിളുകള്‍ പരിശോധിച്ചു.
അതേസമയം കേരളത്തില്‍ ഇന്നലെ 1648 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 187 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 154 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 134 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 130 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 103 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 78 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 71 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതമാണ് രോഗ ബാധ സ്ഥിരീകരിച്ചത്.