മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം വായനശാലയുടെ ആഭിമുഖ്യത്തില്‍ കേരളത്തെ ആസ്പദമാക്കി ഒരു ഓണ്‍ലൈന്‍ ഫാമിലിക്വിസ് സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 11, 4.30 ന് ആണ് ക്വിസ് മല്‍സരം. സെപ്റ്റംബര്‍ 9 വൈകുന്നേരം 10 മണി വരെ താല്‍പ്പര്യമുള്ള ടീമുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ലൈബ്രറി കണ്‍വീനര്‍ സുമേഷിനെയോ (39131926) കമ്മറ്റിയംഗം ബിനു കരുണാകരനെയോ (36222524) ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. കുടുംബസമേതമുള്ള ഈ വിജ്ഞാന യാത്രയില്‍ പങ്കെടുക്കാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നുവെന്നും സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://docs.google.com/forms/d/1qfVMtyCgPXuShXVAAbxh4YomDx88LCKBwzvU5ewEAIQ/editchromeless=1