bahrainvartha-official-logo
Search
Close this search box.

വാക്സിന്‍ പരീക്ഷണത്തിന് വിധേയമാകാന്‍ പ്രേരിപ്പിച്ചത് രാജ്യത്തോടുള്ള കടമയും മനുഷ്യത്വവും; സന്നദ്ധ പ്രവര്‍ത്തകന്‍

Jasim

മനാമ: കൊവിഡ് പ്രതിരോധ വാക്സിന്‍ പരീക്ഷണത്തിന് വിധേയമാകാന്‍ പ്രേരിപ്പിച്ചത് രാജ്യത്തോടുള്ള കടമയും മനുഷ്യത്വവുമെന്ന് വാക്സിന്‍ ക്ലിനിക്കല്‍ ട്രയല്‍ സന്നദ്ധ പ്രവര്‍ത്തകന്‍. മാധ്യമ പ്രവര്‍ത്തകനായ ജാസിമാണ് വാക്സിന്‍ പരീക്ഷണത്തിന്റെ അനുഭവം വ്യക്തമാക്കിയത്. കാംപെയ്നില്‍ സന്നദ്ധപ്രവര്‍ത്തകനാകുന്നതില്‍ എനിക്ക് സംശയമുണ്ടായിരുന്നില്ല. ലോകം മൂഴുവന്‍ പ്രതിസന്ധിയിലായ ഈ ഘട്ടത്തില്‍ അതാണ് ശരിയായ പ്രവൃത്തി എന്നാണ് തനിക്ക് തോന്നിയതെന്ന് ജാസിം പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകനായതിനാല്‍ കൊവിഡ് ലോകത്തെ എങ്ങിനെ തകരാറിലാക്കിയെന്നും ലക്ഷക്കണക്കിന് ആളുകള്‍ നിസ്സഹായവസ്തയിലാണെന്നും മനസിലാക്കാന്‍ തനിക്ക് സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തോടുള്ള നമ്മുടെ ഉത്തരവാദിത്ത്വം ആവശ്യ സമയങ്ങളില്‍ കാണിക്കുന്നതില്‍ നിസംഗത പാടില്ല. ദേശസ്നേഹം പ്രവര്‍ത്തനത്തിലൂടെയാണ് പ്രകടമാക്കേണ്ടത്. വൈറസിന്റെ വ്യാപനം തടയുന്നതിനും അതിനെ പൂര്‍ണ്ണമായും തുടച്ചു നീക്കാനും ലോകവും ബഹ്റൈന്‍ സമൂഹവും ഒരു വലിയ പോരാട്ടത്തിലാണ്. അതില്‍ പങ്കു ചേരാന്‍ ബഹ്‌റൈനിലെ ധീരരായ സൈനികരെന്ന നിലയില്‍ നാമെല്ലാവരും തയ്യാറാകണമെന്നും ജാസിം കൂട്ടിച്ചേര്‍ത്തു.

കാംപെയ്നില്‍ സന്നദ്ധപ്രവര്‍ത്തകനാവുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. എക്സിബിഷന്‍ സെന്ററില്‍ ചെന്നാല്‍ സന്നദ്ധപ്രവര്‍ത്തകരാകുന്നവര്‍ അറിയേണ്ട വിശദ വിവരങ്ങളുള്ള കൂറിപ്പ് നമുക്ക് ലഭിക്കും. അത് വ്യക്തമായി മനസിലാക്കിയതിന് ശേഷമാണ് ഡോക്ടറെ കാണേണ്ടത് എന്നാണ് ജാസ്സിം അറിയിച്ചത്. ബഹ്റൈന്‍ കിരീടാവകാശിയുടെ നേതൃത്വത്തില്‍ ദേശീയ ടാസ്‌ക്ഫോഴ്‌സ് മുന്നോട്ട് വെച്ച കൊവിഡ് പ്രതിരോധ നടപടികള്‍ക്കും ജാസിം സാക്ഷ്യം വഹിച്ചുവെന്നും പറഞ്ഞു. ജാസിമിനെപ്പോലെ ആയിരകണക്കിന് പേരാണ് പ്രതിരോധ വാക്സിന്‍ പരീക്ഷണത്തില്‍ സന്നദ്ധപ്രവര്‍ത്തകരാകുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!