മനാമ: ബഹ്റൈൻ പ്രവാസ ജീവിത്തിന് വിട നൽകി നാട്ടിലേക്ക് യാത്ര തിരിക്കുന്ന അനിൽ അണേലക്ക് കൊയിലാണ്ടി കൂട്ടം യാത്രയയപ്പ് നൽകി.
കൊയിലാണ്ടി കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ മുൻ ജോയിന്റ് സെക്രട്ടറിയായിരുന്ന അനിലിന് ചെയർമാൻ കെ. ടി. സലിം, പ്രസിഡണ്ട് ഗിരീഷ് കാളിയത്ത് എന്നിവർ ബഹുമതിപത്രം കൈമാറി. ജനറൽ സെക്രട്ടറി ഹനീഫ് കടലൂർ, ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായ ജെ. പി. കെ. തിക്കോടി, തൻസീൽ മായൻവീട്ടിൽ എന്നിവർ സന്നിഹിതരായിരുന്നു.