bahrainvartha-official-logo
Search
Close this search box.

ഫൗസിയ സൈനല്‍ യു.എസ് നയതന്ത്ര പ്രതിനിധിയുമായി കൂടിക്കാഴ്ച്ച നടത്തി

US BAHRAIN

മനാമ: ബഹ്‌റൈന്‍ പാര്‍ലമെന്റ് അധ്യക്ഷ ഫൗസിയ ബിന്‍ത് അബ്ദുല്ല സൈനല്‍ യു.എസ് നയതന്ത്ര പ്രതിനിധി മാര്‍ഗരറ്റ് നര്‍ദിയയുമായി കൂടിക്കാഴ്ച്ച നടത്തി. രാജ്യങ്ങള്‍ തമ്മിലുള്ള കാലങ്ങളായുള്ള ബന്ധം രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ ഭരണകാലത്ത് കൂടതല്‍ ദൃഢമായിട്ടുണ്ടെന്ന് മാര്‍ഗരറ്റ് നര്‍ദിയ പറഞ്ഞു. തുടര്‍ന്ന് ഇരുവരും കഴിഞ്ഞ ദിവസം ഒപ്പുവെച്ച സഹകരണക്കരാറിനെ പറ്റി ചര്‍ച്ച നടത്തി. ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനും മേഖലയില്‍ സമാധാനം സ്ഥാപിക്കാനും കരാറിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് ഇരുവരും വ്യക്തമാക്കി.

ഇരുരാജ്യങ്ങളും തമ്മിലുള്ള വിവധ മേഖലകളിലയിലെ സഹകരണങ്ങള്‍ ദൃഢമാക്കുന്നത് മേഖലക്ക് ഗുണകരമാകുമെന്ന് നയതന്ത്ര പ്രതിനിധി പറഞ്ഞു. ഇസ്രായേലുമായുള്ള കരാറിലേര്‍പ്പെട്ടത് അന്താരാഷ്ട്ര കരാറുകള്‍ പാലിച്ചും അറബ് മേഖലയുടെ സമാധാനം ലക്ഷ്യമിട്ടുമാണ്. ഇതിന് മധ്യസ്ഥത വഹിച്ച അമേരിക്കന്‍ പ്രസിഡന്റിനെ ഫൗസിയ സൈനല്‍ പ്രശംസിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!