small icons
small icons

അന്തരിച്ച വരുൺ നാഥിന്റെ കുടുംബത്തിന് സഹായധനം കൈമാറി ബഹ്‌റൈൻ മലയാളി സെയിൽസ് ടീം

New Project

മനാമ: അകാലത്തിൽ വിട്ടുപിരിഞ്ഞ ബഹ്‌റൈൻ പ്രവാസിയായിരുന്ന വരുൺ നാഥിന്റെ കുടുംബത്തിന് കാരുണ്യ സ്പർശവുമായി ബഹ്‌റൈൻ മലയാളി സെയിൽസ് ടീം (BMST). സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന വരുണിന്റെ കുടുംബത്തിന്റെ നിത്യജീവിതച്ചെലവുകൾക്കും കുട്ടികളുടെ പഠനാവശ്യങ്ങൾക്കുമായി ബി.എം.എസ്.ടി അംഗങ്ങൾ ഒത്തൊരുമിച്ച് സ്വരൂപിച്ച ധനസഹായം കൈമാറി.

ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റ് പാർട്ടി ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ വെച്ചാണ് സഹായധനം വിതരണം ചെയ്തത്. ബി.എം.എസ്.ടി ഫൗണ്ടർ കമ്മിറ്റി ചെയർമാൻ സിജുകുമാർ, പ്രസിഡന്റ് സനിൽ കാണിപ്പയ്യൂർ, ജനറൽ സെക്രട്ടറി ദിലീപ് മോഹൻ, ട്രഷറർ ആരിഫ് പോർക്കുളം, വൈസ് പ്രസിഡന്റ് ഷാജി ദിവാകരൻ, ജോയിന്റ് സെക്രട്ടറി അഗസ്റ്റിൻ മൈക്കിൾ, മെമ്പർഷിപ്പ് സെക്രട്ടറി സജിത്ത് കുമാർ എന്നിവർ ചേർന്ന് വരുൺ നാഥിന്റെ ബന്ധുവും ബഹ്‌റൈൻ പ്രവാസിയുമായ ബിജുവിന് തുക കൈമാറി.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഗണേഷ് കുറാറ, സത്യൻ, അരുൺ ആർ പിള്ള, അഷ്‌റഫ്‌, ബൈജു മാത്യു, പ്രശാന്ത്, വേണു, ഹസൻ, സുമേഷ് അലിയത്ത്, ലിജിൻ, ഷിഹാബ്, സലീം, മനോജ് പിള്ള, ഹാരിസ്, അസ്‌ലാം, അനീഷ്, നീരജ്, ബഷീർ, ആക്റ്റീവ് മെമ്പർ ശോഭൻ വർഗീസ് തുടങ്ങിയ പ്രമുഖർ പരിപാടിക്ക് നേതൃത്വം നൽകി. പ്രവാസ ലോകത്ത് സഹജീവികളോട് കാണിക്കുന്ന ഇത്തരം നന്മകൾ ഏറെ മാതൃകാപരമാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ പ്രത്യാശിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!