സ്ത്രീയുടെ ബാഗ് മോഷ്ടിച്ച് രക്ഷപ്പെട്ട രണ്ട് പേര്‍ ബഹ്റൈനില്‍ അറസ്റ്റിലായി

മനാമ: സ്ത്രീയുടെ ബാഗ് മോഷ്ടിച്ച രണ്ട് പേര്‍ ബഹ്റൈനില്‍ അറസ്റ്റിലായി. 21ഉം 30ഉം പ്രായമുള്ളവരാണ് പ്രതികള്‍. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് മേധാവിയാണ് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടത്. സീഫില്‍ വെച്ചാണ് സ്ത്രീയുടെ ബാഗ് പ്രതികള്‍ മോഷ്ടിച്ചത്.

സംഭവ ശേഷം സ്ത്രീ നല്‍കിയ പരാതിയെ തുര്‍ന്നാണ് അന്വേഷണം നടത്തിയത്. അരമണിക്കൂറില്‍ തന്നെ അന്വേഷണ സംഘം പ്രതികളെ പടികൂടുകയും ബാഗ് അവരില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തുവെന്ന് എന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ മേധാവി അറിയിച്ചു. കേസുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ പുരോഗമിക്കുകയാണ്.

Source: The Daily Tribune Bahrain. 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!