പീപ്പിൾസ് ഫോറം ബഹ്റൈൻ യാത്രയയപ്പ് നൽകി

IMG-20200918-WA0243

മനാമ: പീപ്പിൾസ്‌ ഫോറം ബഹറൈൻ, പ്രവാസ ജീവിതമവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന തങ്ങളുടെ സീനിയർ അംഗവും നിലവിലെ വൈസ് പ്രസിഡന്റുമായ കണ്ണൂർ തളിപ്പറമ്പ് സ്വദേശി ജയശീലനു യാത്രയയപ്പ് നൽകി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വളരെ ലളിതമായി പ്രസിഡന്റ് ജെ.പി ആസാദിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പീപ്പിൾസ് ഫോറം മുഖ്യരക്ഷാധികാരി പമ്പാവാസൻ നായർ ജയശീലനു മെമന്റോ നൽകി ആദരിച്ചു.

മാതൃകാപരമായ ജീവകാരുണ്യപ്രവർത്തനങ്ങളാൽ പതിനാലാം വർഷം പിന്നിടുന്ന പീപ്പിൾസ് ഫോറം ബഹ്‌റൈന്റെ ജൈത്രയാത്രയിൽ വിലമതിക്കാനാവാത്ത പങ്കാണ് ജയശീലൻ വഹിച്ചിട്ടുള്ളതെന്നും, എല്ലാ പ്രവർത്തനങ്ങൾക്കും നന്ദി അറിയിക്കുന്നതായും ജീവിതത്തിൽ എല്ലാവിധ ഐശ്വര്യങ്ങളും, സമാധാനവും, ആയുരാരോഗ്യങ്ങളും, വിജയങ്ങളും ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നതായും പമ്പാവാസൻ നായർ പറഞ്ഞു. കഴിഞ്ഞ 24 വർഷത്തെ സമാധാനപരമായ പ്രവാസജീവിതം സമ്മാനിച്ച ബഹ്‌റൈൻ തനിക്ക് പോറ്റമ്മയാണെന്നും ഒരിക്കലും മറക്കുവാൻ സാധിക്കുകയില്ലയെന്നും, ഭരണാദിധികാരികൾക്കും, തന്നെ സഹോദരതുല്ല്യം സ്നേഹിച്ച സഹപ്രവർത്തകർക്കും പ്രത്യേകം നന്ദിഅറിയിക്കുന്നുവെന്നും, നാട്ടിലെത്തിയാലും ജീവകാരുണ്ണ്യ പ്രവർത്തനങ്ങൾ തുടരുമെന്നും വിടവാങ്ങൽ പ്രസംഗത്തിൽ ജയശീലൻ പറഞ്ഞു.

ജനറൽ സെക്രട്ടറി വി.വി ബിജുകുമാർ സ്വാഗതവും ട്രഷറർ എം. മനീഷ്, വനിതാ വിഭാഗം കൺവീനർ രജനി ബിജു, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ അൻസാർ കല്ലറ, നീതു മനീഷ്, എന്നിവർ നേതൃത്വവും വഹിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!