ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 53 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 93,337 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 53,08,015 ആയി ഉയര്‍ന്നു. രാജ്യത്ത് ഇന്നലെ 1,247 പേര് കൂടി മരിച്ചതോടെ കോവിഡ് മരണസംഖ്യ 85,619 ആയി. 42,08,432 പേരാണ് ഇതുവരെ രോഗമുക്തരായത്. 79.28 ശതമാനമായി രോഗമുക്തി നിരക്ക് ഉയര്‍ന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ 10,13,964 പേര് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നു.
വേള്‍ഡോമീറ്റര്‍ കണക്കുകള്‍ അനുസരിച്ച് ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 3 കോടി 69 ലക്ഷം പിന്നിട്ടു. വൈറസ് ബാധിതരുടെ എണ്ണത്തില്‍ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. 6,925,941 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് രോഗം ബാധിച്ചത്. രോഗികളുടെ എണ്ണത്തില്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനമാണ്. എന്നാല്‍ ലോകത്ത് പ്രതിദിന രോഗബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇന്ത്യയിലാണ്. അമേരിക്കയില്‍ 40,000യിരത്തിനടുത്താണ് പ്രതിദിന രോഗബാധ നിരക്ക്. പതിനായിരത്തോളം പേര്‍ക്കാണ് ബ്രസീലില്‍ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്.
അതേസമയം കേരളത്തില്‍ ഇന്നലെയും രോഗബാധിതരുടെ എണ്ണം 4000 കടന്നു. 4167 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂര്‍ 330, തൃശൂര്‍ 326, മലപ്പുറം 297, ആലപ്പുഴ 274, പാലക്കാട് 268, കോട്ടയം 225, കാസര്‍ഗോഡ് 145, പത്തനംതിട്ട 101, ഇടുക്കി 100, വയനാട് 68 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
3849 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 410 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. സംസ്ഥാനത്ത് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 2744 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 12 പേരാണ് ഇന്നലെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണസംഖ്യ 501 ആയി ഉയര്‍ന്നു.