ചന്ദ്രിക ദിനപത്രം പ്രചരണ ക്യാംപയ്ന് ബഹ്‌റൈനില്‍ തുടക്കമായി

IMG-20200917-WA0246

മനാമ: എട്ടര പതിറ്റാണ്ടിലധികമായി മലയാള മാധ്യമ രംഗത്ത് ശ്രദ്ധേയമായി നിലകൊള്ളുന്ന ചന്ദ്രിക ദിന പത്രത്തിന്റെ പ്രചാരണ ക്യാംപയിയിന് ബഹ്‌റൈനില്‍ തുടക്കമായി. മനാമ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വെച്ചു അൽ ഒസ്‌റ ജനറൽ മാനേജർ എ ബഷീർ നെ വാർഷിക വരിക്കാരനായി ചേർത്തു കൊണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ ചന്ദ്രിക ക്യാമ്പയിൻസംസ്ഥാന തല ഉത്ഘാടനം നിർവഹിച്ചു. കെഎംസിസി ഭാരവാഹികളായ ഷാഫി പാറക്കട്ട ,മുസ്തഫ കെ പി ,എ പി ഫൈസൽ വില്യാപ്പള്ളി ,ഓ കെ കാസിം തുടങ്ങിയവർ പങ്കെടുത്തു

കെ.എം.സി.സി ബഹ്‌റൈന്‍ ജില്ല, ഏരിയാ മണ്ഡലം ,പഞ്ചായത്ത് കമ്മിറ്റികള്‍ മുഖേനയാണ് ചന്ദ്രിക ദിനപത്രത്തിന്റെ ക്യാംപയിന്‍ നടത്തുന്നത്. പ്രവാസലോകത്തിന്റെ ശബ്ദം ജനങ്ങളിലേക്കെത്തിക്കുന്നതില്‍ ചന്ദ്രികയുടെ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാത്തതാണെന്നും അതിനാല്‍ തന്നെ പ്രചാരണ ക്യാംപയിന്‍ വിജയകരമാക്കാന്‍ എല്ലാ പ്രവര്‍ത്തകരും മുന്നിട്ടിറങ്ങണമെന്നും കെ.എം.സി.സി ബഹ്‌റൈന്‍ നേതാക്കള്‍ പറഞ്ഞു. മാധ്യമങ്ങള്‍ കോര്‍പ്പറേറ്റുവല്‍ക്കരിക്കപ്പെടുന്ന ഈ കാലത്ത് ചന്ദ്രിക പോലെയുള്ള ജനകീയ മാധ്യമങ്ങളെ പിന്തുണക്കേണ്ടത് ഏവരുടെയും കടമയാണ്. വ്യാജ വാര്‍ത്തകള്‍ക്കെതിരേ പോരാടാന്‍ ചന്ദ്രിക പോലെയുള്ള മാധ്യമങ്ങളെ കൂടുതല്‍ പേരിലേക്കെത്തിക്കുകയാണ് വേണ്ടതെന്നും അതുവഴി നമ്മുടെ വായനാശീലം നാം വളര്‍ത്തിയെടുക്കണമെന്നും നേതാക്കള്‍ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!