ഷാര്‍ജ: ഷാര്‍ജയില്‍ നിന്ന് ഉമ്മുല്‍ഖുവൈനിലേക്കുള്ള ദിശയിലെ എമിറേറ്റ്‌സ് റോഡില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍പ്പെട്ടത് 21 വാഹനങ്ങള്‍. രാവിലെ രൂപപ്പെട്ട കനത്ത മൂടല്‍ മഞ്ഞില്‍ വാഹനങ്ങള്‍ പരസ്പരം കാണാതിരുന്നതാണ് അപകട കാരണമെന്നാണ് സൂചന. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അപകടത്തില്‍ 2 പേര്‍ക്ക് പരിക്കേറ്റു. പോലീസിന്റെ കൃത്യമായ ഇടപെടല്‍ പരിക്കേറ്റവര്‍ക്ക് അതിവേഗം ചികിത്സ ലഭ്യമാക്കാന്‍ സഹായകമായി.
ഫോഗ് ലൈറ്റുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സന്നാഹങ്ങളോടെ വാഹനം സാവധാനത്തില്‍ മാത്രമായിരിക്കണം മൂടല്‍ മഞ്ഞുള്ള സമയങ്ങളില്‍ വാഹനമോടിക്കേണ്ടതെന്ന് ഷാര്‍ജ പൊലീസ് പട്രോള്‍ വിഭാഗം ഡയറക്ടര്‍ ലെഫ്. കേണല്‍ മുഹമ്മദ് അലയ് അല്‍ നഖ്ബി വ്യക്തമാക്കി. കാഴ്ച അസാധ്യമാവുകയാണെങ്കില്‍ റോഡിന്റെ വശങ്ങളിലേക്ക് മാറ്റി വാഹനം സുരക്ഷിതമായി നിര്‍ത്തിയിടണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.