bahrainvartha-official-logo
Search
Close this search box.

തീവ്രവാദ പ്രവര്‍ത്തനം; ബഹ്‌റൈനില്‍ അറസ്റ്റിലായ 18 പേരുടെ വിചാരണ തിങ്കളാഴ്ച്ച പുനരാരംഭിക്കും

court

മനാമ: ബഹ്‌റൈനില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന് സംശയിക്കുന്ന 18 പേരുടെ തുടര്‍ വിചാരണ സെപംറ്റംബര്‍ 28ന് നടക്കും. അഡ്വക്കേറ്റ് ജനറല്‍ അഹമ്മദ് അല്‍ ഹംദിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കേസിലെ പ്രധാന പ്രതിക്ക് ഇറാനില്‍ നിന്ന് സഹായങ്ങള്‍ ലഭിച്ചതായി സൂചനയുണ്ട്. ഇയാള്‍ ഇറാന്‍ പൗരനുമാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഇയാള്‍ വഴി സാമ്പത്തിക സഹായവും സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിചാരണ പൂര്‍ത്തിയായാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാവും.

വിചാരണ നേരിടുന്ന പ്രതികളുടെ വ്യക്തി വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. രാജ്യത്തിന്റെ അടിത്തറ തകര്‍ക്കാനും ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കാനുമായിരുന്നു പ്രതികള്‍ ലക്ഷ്യം വെച്ചിരുന്നത് അഡ്വക്കേറ്റ് ജനറല്‍ അഹമ്മദ് അല്‍ ഹംദി വ്യക്തമാക്കുന്നു. പ്രതികളില്‍ ചിലര്‍ക്ക് സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും കൈകാര്യം ചെയ്യാനുള്ള വിദഗ്ദ്ധ പരിശീലനം ലഭിച്ചിരുന്നുവെന്നും സൂചനയുണ്ട്. 2020 ജനുവരി പകുതിയോടെയാണ് 18 പേരും ബഹ്‌റൈന്‍ പോലീസിന്റെ പിടിയിലാകുന്നത്.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെക്കുന്ന അറബ് രാജ്യങ്ങളിലൊന്നാണ് ബഹ്‌റൈന്‍. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഏതെങ്കിലും വിധത്തലുള്ള സഹായങ്ങള്‍ ലഭ്യമാക്കിയാലും രാജ്യദ്രോഹക്കുറ്റമായി കണക്കാക്കും. ബഹ്‌റൈന്‍ നിയമപ്രകാരം വലിയ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!