മനാമ: അല്‍ ഫുര്‍ഖാന്‍ സെന്ററിലെ മദ്രസ അഡ്മിഷന്‍ തുടരുന്നു. വെള്ളി, ശനി ദിവസങ്ങളില്‍ മാത്രം നടന്നു വരുന്ന ക്ലാസുകള്‍ക്ക് പരിചയ സമ്പന്നരായ അധ്യാപകന്മാരാണ് നേതൃത്വം കൊടുക്കുന്നത്. ഖുര്‍ആന്‍ പഠനം, വിശ്വാസ സംസ്‌കരണം എന്നീ വിഷയങ്ങളില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്ന കെ എന്‍ എം വിദ്യാഭ്യാസ ബോര്‍ഡ് സിലബസാണ് മദ്‌റസ ക്ളാസുകള്‍ക് അവലംബമാക്കിയിരിക്കുന്നത്.
അല്‍ഫുര്‍ഖാന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഹൂറയില്‍ വര്‍ഷങ്ങളായി നടന്നു വരുന്ന മദ്രസ ആസ്ഥാനം അദ്ലിയയിലേക്ക് മാറ്റിയതായും മദ്രസ പ്രിന്‍സിപ്പല്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കും അഡ്മിഷനും 39800564 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.