bahrainvartha-official-logo
Search
Close this search box.

ബഹ്റൈന്‍ കിരീടാവകാശിയുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ടെലിഫോണ്‍ സംഭാഷണം നടത്തി

crown prince and israel pm


മനാമ:
ബഹ്റൈന്‍ കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയും ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവും ടെലിഫോണില്‍ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളും തമ്മിലില്‍ നയതന്ത്രബന്ധം ആരംഭിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയായിരുന്നു ചര്‍ച്ച. മേഖലയിലെ സമാധാനത്തിനുള്ള ശ്രമങ്ങളെ പറ്റിയും, അന്താരാഷ്ട്ര തലത്തില്‍ സുസ്ഥിരത ഉറപ്പുവരുത്തുന്നതിനെ പറ്റിയും കിരാടാവകാശി ചര്‍ച്ചയില്‍ സംസാരിച്ചു.

ബഹ്റൈനും ഇസ്രായേലും തമ്മില്‍ സമാധാന പ്രഖ്യാപനത്തില്‍ ഒപ്പിട്ടതിലൂടെ മേഖലയിലെ സുരക്ഷയും സുസ്ഥിരതയും പുരോഗതിയും ശക്തിപ്പെടുത്തുമെന്നും പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് വ്യക്തമാക്കി. കൂടാതെ ഉഭയകക്ഷി സഹകരണത്തിനുള്ള സാധ്യതകളും മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും സംഭവവികാസങ്ങളെ കുറിച്ചും ഇരുവരും ചര്‍ച്ച നടത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!