മനാമ: ബഹ്റൈനില്‍ നിര്യാതനായ ബഹ്റൈന്‍ പ്രതിഭ അംഗം സുധീര്‍ കുമാറിന്റെ കുടുംബത്തെ സഹായിക്കാന്‍ ബഹ്റൈന്‍ പ്രതിഭ പ്രവര്‍ത്തര്‍ സമാഹരിച്ച ഫണ്ട് ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് റിയാസ് അദ്ദേഹന്റെ കുടുംബത്തിന് കൈമാറി. മലപ്പുറം, മൊറയൂരില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രതിഭ നേതാക്കളായ പി.ടി. നാരായണന്‍, മൊയ്തീന്‍ പൊന്നാനി എന്നിവരും സന്നിഹിതരായിരുന്നു.
തന്റെ തൊഴിലിനോടൊപ്പം കോവിഡ് കാലത്ത് മറ്റുള്ളവരെ സഹായിക്കാന്‍ ഉള്ള പ്രവര്‍ത്തനങ്ങളില്‍ പ്രതിഭ ഉം അല്‍ ഹസ്സം യൂണിറ്റിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു വന്നിരുന്ന സുധീറിന്റെ ആകസ്മികമായ വേര്‍പാട് ഭാര്യയും മൂന്ന് മക്കളുമുള്ള കുടുംബത്തിനു താങ്ങാനാവുന്നതായിരുന്നില്ല. സുധീറിന്റെ കുടുംബത്തെ സഹായിക്കാന്‍ ബഹ്റൈന്‍ പ്രതിഭ പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്തു എ.വി. അശോകന്‍ ചെയര്‍മാനും ഡി സലിം കണ്‍വീനര്‍ ആയും രുപീകരിച്ച കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഭ അംഗങ്ങളും സുമനസുകളായ നിരവധിപേരും ചേര്‍ന്ന് സമാഹരിച്ച തുകയാണ് സുധീര്‍ കുമാറിന്റെ കുടുംബത്തിന് കൈമാറിയത്.
വിദ്യാര്‍ത്ഥികളായ മൂന്ന് പെണ്‍കുട്ടികളില്‍ ആയുര്‍വേദ വിദ്യാര്‍ത്ഥിയായ മകളുടെ പഠന ചെലവുകള്‍ പൂര്‍ണ്ണമായും പ്രതിഭയുടെ അഭ്യര്‍ത്ഥന പ്രകാരം ബഹ്റൈനിലെ മലയാളി വ്യവസായി കെ.ജി ബാബുരാജന്‍ ഏറ്റെടുത്തിട്ടുണ്ട്. ഈ കുടുംബത്തെ ചേര്‍ത്ത് നിര്‍ത്താനുള്ള പ്രവര്‍ത്തനത്തില്‍ പങ്കാളികളായ മുഴുവന്‍ പ്രവര്‍ത്തര്‍ക്കും സുമനസ്സുകള്‍ക്കും ബഹ്റൈന്‍ പ്രതിഭയുടെ നന്ദി രേഖപ്പെടുത്തുന്നതായി പ്രതിഭ ജനറല്‍ സെക്രട്ടറി എന്‍.വി. ലിവിന്‍ കുമാറും, പ്രസിഡണ്ട് കെ.എം.സതീഷും പ്രസ്താവനയില്‍ അറിയിച്ചു.